Health

ഈ പത്ത് ഭക്ഷണങ്ങൾ ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നൽകും

Foods for Skin Care

Foods for Skin Care

ആരോ​ഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ ചർമ്മ സംരക്ഷണത്തിനൊപ്പം തന്നെ ശരിയായ ഭക്ഷണക്രമവും വലിയ പങ്കുവഹിക്കുന്നു. ജലാംശം, പോഷകാഹാരം എന്നിവ ചർമ്മത്തിന്റെ ആരോ​ഗ്യത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചർമ്മം തിളക്കമുള്ളതായും ആരോ​ഗ്യത്തോടെയും നിലനിർത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

നെല്ലിക്ക: നെല്ലിക്ക കഴിക്കുന്നത് കൊളാജൻ ഉത്പാദനം വർധിപ്പിക്കും. ഇത് ആരോ​ഗ്യകരവും യുവത്വമുള്ളതുമായ ചർമ്മത്തിലേക്ക് നയിക്കും. നെല്ലിക്കയിലെ ആന്റി ഓക്സിഡന്റുകൾ കറുത്ത പാടുകൾ, പി​ഗ്മെന്റേഷൻ, സ്ട്രെച്ച് മാർക്കുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.

കുമ്പളങ്ങ: ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇ കുമ്പളങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിന് വിറ്റാമിൻ ഇ പ്രധാനപ്പെട്ടതാണ്.

പാവയ്ക്ക: നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിൻ സി, കരോട്ടിൻ, സാന്തോഫിൽസ്, സിയാക്സാന്തിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ഉൾപ്പെടെ വിവിധ സംയുക്തങ്ങൾ പാവയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഈ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന് ​ഗുണം ചെയ്യുന്നു.

ഫാറ്റി ഫിഷ്: സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

അവോക്കാഡോ: അവോക്കാഡോയിൽ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും വീക്കം കുറയ്ക്കാനും ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

വാൽനട്ട്: വാൽനട്ടിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. വാൽനട്ട് കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് വിറ്റാമിൻ എ ആവശ്യമാണ്.

ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിരിക്കുന്നു. ചോക്ലേറ്റിൽ ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുകയും ചെയ്യുന്നു.

ബെറിപ്പഴങ്ങൾ: ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ വിറ്റാമിൻ സി പോലുള്ള ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും അകാല വർധക്യലക്ഷണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

ബ്രോക്കോളി: ബ്രോക്കോളിയിൽ വിറ്റാമിനുകളായ എ, സി, ഇ എന്നിവയും ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉത്പാദനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തെ ആരോ​ഗ്യമുള്ളതാക്കുകയും ചെയ്യുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button