വള്ളുവനാടൻ കുടച്ചോഴിയുടെ നാടൻപാട്ട്; കണ്ടുനോക്കൂ നിങ്ങൾക്കിഷ്ടാവും, തീർച്ച!
Folk song of Valluvanadan Kudachozhi; You'll love it, of course!
കേരളത്തിലെ പുഴയോര സംസ്കാരങ്ങളിൽ ഏറ്റവും സമ്പന്നമായ ഭാരതപ്പുഴയുടെ ( നിളയുടെ) തീരങ്ങളിലുള്ള കലകളെയും, കലാകാരൻമാരെയും, നാട്ടറിവുകളെയും കുറിച്ചുള്ള ഒരു പഠന മേഖലയിൽ കൂടി ഏർപ്പെട്ടിരിക്കുകയാണ് ആറങ്ങോട്ടുകര കേന്ദ്രമായി പ്രവർത്തിക്കുന്ന വയലി നാട്ടറിവ് സഘം.
ഇതിന്റെ ഭാഗമായി “നിളയുടെ കഥകൾ (Tales of Nila) എന്ന പേരിൽ പുതിയ ഒരു ഒരു പരമ്പര തന്നെ ഒരുക്കാൻ ഉള്ള ശ്രമത്തിലാണ് വയലി.
ആദ്യ പടിയായി വള്ളുവനാട്ടിലെ വളരെ പ്രാചീനവും മൺമറഞ്ഞ് കൊണ്ടിരിക്കുന്നതുമായ കുടച്ചോഴി എന്ന കലാരൂപത്തെ കുറിച്ചാണ് ആണ് വയലി പരിചയപ്പെടുത്തുന്നത്.
കാർഷിക കഥയുമായി ബന്ധപ്പെട്ട കുടച്ചോഴി വള്ളുവനാട്ടിലെ തിരുമിറ്റക്കോട്/ ആറങ്ങോട്ടുക്കര പ്രദേശങ്ങളിൽ മാത്രമായി കണ്ടു വരുന്ന ഒരു കലാരൂപമാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലൂടെ കയ്യിൽ മുള വിശറിയും മറുകൈയിൽ ഓല കുടയുമായി വേഷഭൂഷാദികളോടെ നാടിനും, നാട്ടാർക്കും നല്ലത് വരുവാൻ വേണ്ടി വീടുകൾ തോറും ചോഴി ആടി പാടി കയറി ഇറങ്ങുന്നു.
അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കലാരൂപത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും, ഒരു സംസ്ക്കാരത്തെ നിലനിർത്തുക എന്ന സന്ദേശം പകരുകയുമാണ് ഈ ഡോക്യുമെന്ററിയിലൂടെ വയലി ഉദ്ദേശിക്കുന്നത്.
ശ്രീജേഷ് രാധാകൃഷണൻ സംവിധാനം ഈ ചിത്രത്തിൽ വയലിയിലെ കലാകാരന്മാർ തന്നെയാണ് കൊട്ടി ആടി പാടി കളിക്കുന്നത്.
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിപ്പോർട്ട്: ബാബു കാങ്കലാത്ത്