ഫോക് ഖത്തറിന്റെ “കുല്ലൂന ഖത്തർ” സ്നേഹോപഹാരം സമർപ്പിച്ചു
Folk Qatar's "Kullona Qatar" Musical Album
ദോഹ: ഖത്തർ ദേശീയദിനത്തിനോട് അനുബന്ധിച്ച് ഫ്രണ്ട് ഓഫ് കോഴിക്കോടിൻറെഗാന ദൃശ്യ കലോപഹാരം ‘കുല്ലൂന ഖത്തർ’ ഖത്തർ ചാരിറ്റി തലവൻ ഖാലിദ് അൽ ഫക്രൂ പ്രകാശനം ചെയ്തു. ഖത്തറിന്റെ ചരിത്രവും വളർച്ചയും ഇന്ത്യയുടേയും ഖത്തറിന്റെയും സമാനതകളുള്ള പരമ്പരാഗത കലകൾ സമന്വയിപ്പിച്ച് ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ആൽബത്തിന്റെ സംവിധാനംനിർവഹിച്ചത് അൻവർ ബാബു വടകരയാണ് തിരക്കഥയും ഗാന രചനയും നിർവഹിച്ചിരിക്കുന്നത് ഫരീദ് തിക്കോടിയും, സംഗീത സംവിധാനം അൻവർ കണ്ണൂരും, ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സലിം പാവറട്ടി ശിവപ്രിയ നാസിം നിസാർ എന്നിവരുമാണ്. ചിത്രീകരണവും ചിത്ര സംയോജനവും പപ്പൻ.
ഹോളിഡേ വില്ല ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫോക് ഖത്തർ പ്രസിഡണ്ട് കെ കെ ഉസ്മാൻ, വനിതാ വിഭാഗം പ്രസിഡണ്ട് അഡ്വ രാജശ്രീ , ഓർഗനൈസിംഗ് സെക്രെട്ടറി എം വി മുസ്തഫ , ട്രഷറർ മൻസൂർ അലി , ഇ പി അബ്ദുൽ റഹ്മാൻ, അൻവർ ബാബു, ഫരീദ് തിക്കോടി എന്നിവർ പങ്കെടുത്തു.
ഷഫീക് അറക്കൽ