Qatar

ഗാന്ധി ജയന്തി ദിനത്തിൽ ഫോക് ഖത്തറിന്റെ സ്വാന്തനം

Fok qatar members visited Al Amal Hospital with food kit

ദോഹ: ആരോരും കാണാതെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടേണ്ടി വന്ന ഹതഭാഗ്യർ, ഗാന്ധി ജന്മ ദിനത്തിൽ അവർക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ സമ്മാന ബാഗുമായി “യെസ് യു കാൻ” എന്ന സന്ദേശവുമായി കോഴിക്കോട് ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് പ്രതിനിധികൾ കഴിഞ്ഞ ദിവസം ഹമദ് ഹോസ്പിറ്റൽ കാൻസർ രോഗീ പരിചരണ വിഭാഗമായ അൽ അമൽ ഹോസ്പിറ്റൽ സന്ദർശിച്ചു.

തങ്ങളെ കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം അനിർവചനീയമായിരുന്നു എന്ന് ഫോക് ഖത്തർ പ്രതിനിധി പറഞ്ഞു. നൂറു കിറ്റുകളാണ് ഫോക് വിതരണം ചെയ്തത്. ഏറെ സന്തോഷം പകരുന്ന പ്രവർത്തനമാണിതെന്ന് ഹോസ്പിറ്റൽ ഡോക്ടർമാരും സ്റ്റാഫുകളും അറിയിച്ചു. പുറത്ത് നിന്നും ആരെയും കാണാൻ സാധിക്കാത്ത ഞങ്ങൾക്ക് ഇത്തരം ഒരു കൂട്ടായ്മയുടെ വരവും അവശ്യ സാധനങ്ങളടങ്ങുന്ന സമ്മാന കിറ്റുകളും മനസ്സിന് ഏറെ സന്തോഷം നൽകുന്നെന്നും ചേർത്ത് നിൽക്കാൻ ഉദാര മദികൾ ഉണ്ട് എന്നത് കരുത്തു പകരുന്നുണ്ടെന്നും ഒരു അന്തേവാസി തന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് പറഞ്ഞു. കാൻസർ രോഗികളോട് പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് സമൂഹം ഇടപഴകേണ്ടതെന്ന് മറ്റൊരു സഹോദരൻ അഭിപ്രായപ്പെട്ടു.

കോവിഡ് കാലമായതിനാൽ മാനദണ്ഡം പാലിച്ചു കൊണ്ടായിരുന്നു സന്ദർശനത്തിനും കിറ്റ് വിതരണത്തിനും നേതൃത്വം നൽകിയത് ചാരിറ്റി കൺവീനറും ഓർഗനൈസിങ് സിക്രട്ടറിയുമായ മുസ്തഫ എം വിയാണ്.

ചടങ്ങിൽ മുസ്തഫ എം വി, ജനറൽ സിക്രട്ടറി അഡ്വ സുനിൽ കുമാർ, പ്രസിഡന്റ് ന്റെ താത്കാലിക ചുമതലയുള്ള വൈസ് പ്രസിഡന്റ് ഫൈസൽ മൂസ്സ, ട്രഷറർ മൻസൂർ അലി, വൈസ് പ്രസിഡന്റ് രഞ്ജിത്ത്, കോർഡിനേറ്റർമാരായ ശരത്, സമീർ ലേഡീസ് വിംഗ് ജനറൽ സിക്രട്ടറി രശ്മി ശരത്, ട്രഷറർ വിദ്യ രഞ്ജിത്ത് എന്നിവരും ഹോസ്പിറ്റൽ പ്രധിനിധികളും പങ്കെടുത്തു. നേഴ്‌സ് ഇൻ ചാർജ് രതി മേഡം ഖത്തർ ഗവർമെന്റ് നൽകുന്ന മികച്ച ചികിത്സയെ കുറിച്ചും മറ്റും വിവരിച്ചു.

വീണ്ടും കാണാം എന്ന പ്രതീക്ഷ പങ്കു വെച്ചു കൊണ്ട് എല്ലാവിധ നന്മകളും നേർന്നുകൊണ്ടാണ് ഫോക് ഖത്തർ അംഗങ്ങൾ ആശുപത്രി വിട്ടത്.

റിപ്പോർട്ട്‌: ആഷിക്ക്‌ മാഹി

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button