Qatar

ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കുന്നതുകൊണ്ടുള്ള അഞ്ച് പ്രധാന ഗുണങ്ങൾ

Five main benefits of using Etheraz app

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പിലാക്കിയ ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ അഞ്ച് പ്രധാന ഗുണങ്ങള്‍ ഉണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

ഇനിപറയുന്നവയാണ് ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കുന്നതുകൊണ്ടുള്ള അഞ്ച് പ്രധാന ഗുണങ്ങള്‍.

1 ഖത്തറില്‍ നിത്യേനെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കണക്കുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നോട്ടിഫിക്കേഷനായി ലഭിക്കും.

2 കൊവിഡ് പോസിറ്റീവായ ആളുകളുമായുള്ള ബന്ധപ്പെടല്‍ ഒഴിവാക്കാന്‍ ആപ്‌ളിക്കേഷന്‍ അലേര്‍ട്ടിലൂടെ ഇഹ്തിറാസ് സഹായിക്കും.

3 മറ്റുള്ള സ്ഥലങ്ങളില്‍ താമസിക്കുകയും അതേസമയം നിങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന വീട്ടില്‍ വരുന്ന ജോലിക്കാര്‍, പൂന്തോട്ട തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ കൊവിഡ് സ്റ്റാറ്റസ് വിവരം ലഭിക്കും.

4 മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ഇഹ്തിറാസ് ആപ്പ്‌ളിക്കേഷന്‍ ഉപയോഗിക്കുന്നതു മൂലം സുരക്ഷ ലഭിക്കും.

5 മാനസികാരോഗ്യം മെച്ചപ്പെടുത്താനും, ശുഭചിന്തകള്‍ വളര്‍ത്തുന്നതിനുമുള്ള ചില പൊടിക്കൈയികള്‍ കൂടി ഈ ആപ്പ്‌ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാവരും കൊവിഡ് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്താലയം നിർദേശിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Source
Twitter

Leave a Reply

Your email address will not be published. Required fields are marked *

Back to top button