Gulf News

പ്രവാസി കുടുംബാംഗങ്ങളുടെ വിരലടയാളം രജിസ്റ്റര്‍ ചെയ്യണം; സൗദി അധികൃതര്‍

Fingerprints of expat family members must be registered; Saudi authorities

റിയാദ്: കുടുംബാംഗങ്ങളുടെ ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് രജിസ്റ്റര്‍ ചെയ്യാന്‍ സൗദി ഭരണകൂടം പ്രവാസികളോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവര്‍ക്കുള്ള സേവനങ്ങള്‍ അവസാനിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

​സുരക്ഷ പ്രധാനം

Photo Credit: pixabay

സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) ട്വിറ്റര്‍ വഴിയാണ് പ്രവാസികള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. സുരക്ഷാ കാരണങ്ങളാലും പ്രവാസി കുടുംബാംഗങ്ങളുടെ താമസം നിയമവിധേയമാക്കുന്നതിനുമായാണ് നിര്‍ദ്ദേശമെന്ന് ജവാസാത്ത് വ്യക്തമാക്കി.

​ആറു വയസ്സിന് മുകളിലുള്ളവര്‍

Photo Credit: pixabay

പ്രവാസി കുടുംബത്തിലെ ആറ് വയസ്സോ അതിന് മുകളിലോ ഉള്ള മുഴുവന്‍ അംഗങ്ങളും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. എങ്കില്‍ മാത്രമേ അവരുടെ താമസവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പൂര്‍ണമാവുകയുള്ളൂ.

കുട്ടികളുടേത് ഉള്‍പ്പെടെ വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നതിന് പോസ്‌പോര്‍ട്ട് വകുപ്പിനെയോ തൊട്ടടുത്തുള്ള സെല്‍ഫ് സര്‍വീസ് രജിസ്‌ട്രേഷന്‍ സ്റ്റേഷനെയോ ആണ് സമീപിക്കേണ്ടതെന്നും ജവാസാത്ത് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

​രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നടപടി

Photo Credit: pixabay

നിയമം നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നിര്‍ദ്ദേശവുമായി ജവാസാത്ത് രംഗത്തെത്തിയിരിക്കുന്നത്. നിര്‍ദ്ദേശം പാലിച്ച് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസി കുടുംബാംഗങ്ങള്‍ക്കുള്ള സേവനകളെല്ലാം അവസാനിപ്പിക്കുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നല്‍കി.

​ജനസംഖ്യയുടെ 30% വിദേശികള്‍

-30-

Photo Credit: pixabay

34.8 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ 10.5 ദശലക്ഷം പേരും വിദേശികളാണെന്നാണ് കണക്കുകള്‍. ഇവരിലേറെയും ഇന്ത്യക്കാരാണ്. രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവും പുതിയ നിര്‍ദേശത്തിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button