നാളെ അവസാനഘട്ട വോട്ടെടുപ്പ്; കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍
Final polls tomorrow; More problem booths
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. വിവിധ ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച ബൂത്തുകളിലേക്ക് എത്തുക.
രാവിലെ ഒമ്പത് മുതലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങുക. നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക. നാല് ജില്ലകളിലെ 353 തദ്ദേശ സ്ഥാപനങ്ങളിലെ 6839 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന 10 ജില്ലകളേക്കാള്‍ കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. 10,842 പോളിങ് ബൂത്തുകളില്‍ 1,105 എണ്ണം പ്രശ്‌നബാധിതമാണ്.
പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ വിയോഗത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലും വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലാകുന്നവര്‍ക്കും ആരോഗ്യവകുപ്പ് നല്‍കുന്ന സാക്ഷ്യപത്രി ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.