Kerala

നെയ്യാറ്റിൻകര സഹോദരങ്ങൾക്ക് വീടു പണിതു നൽകുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

Feroz Kunnumparampil says he will build a house for the Neyyattinkara brothers

കൊച്ചി: കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജൻ-അമ്പിളി ദമ്പതികളുടെ മക്കൾക്ക് വീടു വെച്ചുനൽകുമെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. ആരു കൈവിട്ടാലും താൻ കൂടെയുണ്ടാകുമെന്ന് ഫിറോസ് പറഞ്ഞു.

“ആര് കൈവിട്ടാലും കൂടെ ഞാനുണ്ട്. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എന്റെ സഹോദരങ്ങൾക്ക് ഒരു വീടൊരുക്കാൻ ഈ ചേട്ടൻ മുന്നിലുണ്ടാവും, ഞങ്ങൾ പണിഞ്ഞു തരും നിങ്ങൾകൊരു വീട്. നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാൽ അവർക്കുള്ള വീട് സർക്കാർ ഏറ്റെടുത്തു എന്ന് പറയുന്ന വാർത്തയും എന്നാൽ സർക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികൾ പറയുന്ന വാർത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങൾക്കൊരു വീടൊരുക്കാൻ ഞാനുണ്ട് മുന്നിൽ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം.” ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം, ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹറ അന്വേഷണത്തിന് ഉത്തരവിട്ടു. റൂറല്‍ എസ്പിയാണ് അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ദമ്പതികളോട് പോലീസ് മോശമായിപെരുമാറിയോ എന്നതുള്‍പ്പെടെ അന്വേഷിക്കും.

പോലീസ് ഒഴിപ്പിക്കാനെത്തിയപ്പോള്‍ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിന്‍കര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്റെടുത്ത് കയ്യില്‍ പിടിച്ച് കത്തിച്ചപ്പോള്‍ അത് മാറ്റാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് വരുന്ന പ്രതികരണം. ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീയാളി പിടിച്ചെന്നാണ് പോലീസ് പറയുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button