ന്യൂഡൽഹി: വിവാദ കര്‍ഷക നിയമത്തിൽ ഡിസംബർ 30ന് ചർച്ച നടത്താൻ ഒരുങ്ങി കര്‍ഷക സംഘടനകള്‍. പ്രക്ഷോഭം നടത്തുന്ന 40 സംഘടനകളുടെ പ്രതിനിധികളെയാണ് സര്‍ക്കാര്‍ ഏഴാം വട്ട ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിരിക്കുന്നത്.
ഡിസംബർ 30ന് ഉച്ചയ്ക്ക് ഡൽഹിയിലെ വിജ്ഞാൻഭവനിൽ വച്ചാകും ചര്‍ച്ചകള്‍ നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അംഗമായ അഭിമന്യു കോഹാര്‍ അറിയിച്ചു. തുറന്ന മനസോടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.
അതേസമയം, യോഗത്തിൽ തങ്ങൾ പങ്കെടുക്കുമെന്നും പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ച ആവശ്യങ്ങൾ വീണ്ടും മുന്നോട്ട് വയ്ക്കുമെന്നും വിവിധ കര്‍ഷക യൂണിയനുകള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പുതിയ ഫാം നിയമങ്ങളും റദ്ദാക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം തുടരുമെന്നും കർഷക യൂണിയനുകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
അതേസമയം, കര്‍ഷക പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100മത് കര്‍ഷക റെയിൽ ഫ്ലാഗോഫ് ചെയ്തു. കർഷകരെ ശക്തിപ്പെടുത്തുന്നതിനായി തന്റെ സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്ന് ആവര്‍ത്തിച്ച് അദ്ദേഹം പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തിയിൽ കര്‍ഷകര്‍ നടത്തിവരുന്ന സമരം അതിശക്തമായി മാറുകയാണ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
കര്‍ഷക സമരങ്ങള്‍ക്കായി ഉത്തരാഖണ്ഡിൽ നിന്നും നൂറുകണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഡൽഹി – യുപി അതിര്‍ത്തികളിലേക്ക് തിരിച്ചിട്ടുണ്ട്.