India

പ്രധാനമന്ത്രിയുടെ മന്‍ കീ ബാതിൽ കൈകൊട്ടിയും പാത്രം കൊട്ടിയും പ്രതിഷേധിക്കാൻ കർഷകർ

Farmers protest by clapping and bowling at the Prime Minister's Mann Ki Baat

ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 32-ാം ദിവസത്തിലേക്ക് കടന്നു. ഇതോടെ പ്രക്ഷോഭം ശക്തമാക്കുകയാണ് കര്‍ഷകർ‍. അതിന്റെ ഭാഗമായി ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിക്കുക. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയും പ്രതിഷേധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് എൻഡിഎ സഖ്യം വിട്ട് ഇന്നലെ ആര്‍എല്‍പി പോയിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചും ആര്‍എല്‍പി പ്രഖ്യാപിച്ചു.

32-ാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തിന് പങ്കാളിത്തം ഏറിവരികയാണ്. ഡിസംബര്‍ 30 ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രാക്ടറുകള്‍ ആയി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

അതേസമയം ചൊവ്വാഴ്ച രാവിലെ 11 ന് ചര്‍ച്ചക്ക് തയാറാണെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാരായിരുന്നു ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നത് എങ്കില്‍ ഇത്തവണ കര്‍ഷക സംഘടനകളാണ് ഉപാധികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നാല് നിബന്ധനകളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

പുതിയ കാര്‍ഷിക പരിഷകരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, താങ്ങുവിലയിൽ രേഖാമൂലമുള്ള ഉറപ്പ്, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടിൽ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങള്‍.

ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് 42 കര്‍ഷക സംഘടനകളുടെ നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button