India
ചൊവ്വാഴ്ച രാജ്യവ്യാപക ബന്ദ് നടത്താനൊരുങ്ങി കർഷക സംഘടനകൾ
Farmers' organizations prepare for nationwide bandh on Tuesday
ന്യൂഡൽഹി: വിവാദ കർഷക ബിൽ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കാത്ത സാഹചര്യത്തിൽ ചൊവ്വാഴ്‌ച രാജ്യവ്യാപകമായി ബന്ദ് ആചരിക്കുമെന്ന് കർഷക സംഘടനകൾ. പ്രതിഷേധത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർ ഭീഷണി മുഴക്കി. രാജ്യത്തെ എല്ലാ ടോൾ ഗേറ്റുകളും ഉപരോധിക്കും. ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷകർ വ്യക്തമാക്കി.