Entertainment

കുടുംബം, പ്രണയം, ദുരഭിമാനം, ഞെട്ടിക്കാന്‍ ഒരുങ്ങി കാളിദാസും

Family, love, arrogance, Kalidasa ready to shock

നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം പാവ കഥെെകളുടെ ട്രെയിലര്‍ പുറത്ത്. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥെെകളിലുള്ളത്.

സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് പറയുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. പ്രണയം, കുടുംബം, ദുരഭിമാനക്കൊല, സ്വവര്‍ഗ്ഗ പ്രണയം തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പാവ കഥെെകള്‍ കടന്നു പോകുന്നത്. 190 രാജ്യങ്ങളിലായി ഒരേസമയം ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, സിമ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. റോണി സ്ക്രൂവാലയുടെ ആര്‍എസ് വിപി മൂവീസും ഫ്ലെെയിങ് യൂണികോണ്‍ എന്റ‍ര്‍ടെയ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആമസോണ്‍ പ്രെെമിന്റെ ആന്തോളജിയായ പുത്തം പുതു കാലെെ പ്രതീക്ഷ നല്‍കുന്ന കഥകളായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ പാവ കഥെെകള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നാണ് ടീസറില്‍ നിന്നും മനസിലാകുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button