Qatar

ഖത്തര്‍ എയര്‍പോര്‍ട്ട് അടച്ചിടുമെന്ന് വ്യാജ പ്രചാരണം; നിഷേധിച്ച് അധികൃതര്‍

False propaganda that Qatar airport will be closed; Authorities denied

ദോഹ: യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിടുമെന്ന് വ്യാപക പ്രചാരണം. സാമൂഹ്യമാധ്യമങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചത്. മുന്‍കരുതലുകള്‍ നടപടികളുടെ ഭാഗമായി വിമാനത്താവളം ഡിസംബര്‍ 31നു ശേഷം മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടുവെന്നായിരുന്നു വാര്‍ത്ത. ഖത്തര്‍ പൗരന്‍മാര്‍ക്ക് മാത്രമേ അതിനുശേഷം രാജ്യത്ത് പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്നും വാട്ട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും വിമാനത്താവളം അടച്ചിടുകയോ അടച്ചിടാന്‍ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ സാധാരണ പോലെ തുടരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Hamad International Airport tweet

ഖത്തറിലേക്കുള്ള ആളുകളുടെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമായ മുന്‍കരുതല്‍ നപടികള്‍ സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ട്. അക്കാര്യത്തില്‍ ആര്‍ക്കും ആശങ്കവേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. വിവരങ്ങളറിയാന്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന അഭ്യൂഹങ്ങള്‍ അപ്പാടെ വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

വിമാനത്താവളം ഡിസംബര്‍ 31നു ശേഷം അടച്ചിടുമെന്നതിനാല്‍ ഖത്തറിനു പുറത്തുള്ള ജീവനക്കാരോട് അതിനു മുമ്പു തന്നെ ഖത്തറിലേക്ക് മടങ്ങിവരാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് വാട്ട്‌സാപ്പ് സന്ദേശത്തില്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനുശേഷം ഖത്തറിലേക്ക് യാത്രാനുമതിയുള്ള ഗ്രീന്‍ സോണുകളില്‍ നിന്നുള്ളവര്‍ക്കു പോലും തിരികെ വരാനാവില്ല. അതേപോലെ നാട്ടില്‍ പോവാന്‍ തീരുമാനിച്ചവര്‍ തല്‍ക്കാലം ഖത്തര്‍ വിടാതിരിക്കുന്നതാണ് നല്ലതെന്നും വാട്ട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button