Qatar

ഇഹ്തിറാസ് ആപ്ലിക്കേഷന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Fake phone calls in the name of the Ihtiras app; Warning to be careful

ദോഹ: ഖത്തറിന്റെ ഇഹ്തിറാസ്  കൊവിഡ് ആപ്ലിക്കേഷന്റെ പേരില്‍ വ്യാജഫോണ്‍കോളുകള്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന്, ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ വിളിക്കുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഖത്തറിന്റെ കൊവിഡ് ജാഗ്രതാ ആപ്പായ ഇഹ്തിറാസിന്റെ പേരില്‍ പലര്‍ക്കും ഫോണ്‍ കോളുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന നിലയില്‍ വിളിക്കുകയും ഐ ഡി നമ്പര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

ഇഹ്തിറാസ് ആപ്പിന്റെ പേരില്‍ ഇങ്ങനെ വിവരശേഖരണം നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് പൗരന്മാരും വിദേശികളും നേരത്തെ സര്‍ക്കാരിന് നല്‍കിയ മുഴുവന്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതവും രഹസ്യമായി തന്നെ സൂക്ഷിക്കുന്നതുമാണെന്നും മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കര്‍ശന പരിശോധനകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഖത്തറില്‍ നടന്നുവരുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button