Qatar

‘വിശ്വാസമാണ് ആശ്വാസം’: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ത്രൈമാസ ക്യാമ്പയിൻ സംഘടിപ്പിച്ചു

'Faith is relief': Qatar Indian Islahi Center organized quarterly campaign

ദോഹ: കോവിഡാനന്തര പ്രവാസം സാന്ത്വനവും സാധ്യതയും എന്ന പ്രമേയത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ചു വരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി QIIC ഹിലാൽ മേഖലയും എം ജി എം ഉം സംയുക്തമായി നടത്തിയ ദഅവ വിംഗ് പരിപാടിയിൽ അബ്ദുസ്സലാം മോങ്ങം “വിശ്വാസമാണ് ആശ്വാസം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

ഏകദൈവ വിശ്വാസം അടിയുറച്ച മനസ്സുള്ളവർക്ക് ഏത് പ്രതിസന്ധിയെയും തരണം ചെയ്യുവാനുള്ള മനക്കരുത്ത് ഉണ്ടാവുമെന്നും, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ നേടുന്ന ആശ്വാസമാണ് യഥാർത്ഥ മനഃസംതൃപ്തിയും, സമാധാനവും എന്നു അദ്ദേഹം പ്രസ്താവിച്ചു.

വിശ്വാസ വിപ്ലവത്തിന്റെ പാതകളിലേക്ക് സമകാലിക സമൂഹത്തിന് മാതൃക കാണിക്കൽ വിശ്വാസികളുടെ ബാധ്യതയാണ്. വക്രതയില്ലാത്ത ദൈവവിശ്വാസമാണ് രോഗാതുര സമൂഹത്തിന് വേണ്ട മരുന്ന്. സമൂഹം രോഗബാധിതരാവുമ്പോൾ നിർബന്ധമായും അവർക്ക് ആ വിശ്വാസം വഴിയുള്ള ചികിത്സ ലഭിക്കേണ്ടതുണ്ട്.

ശീതളപാനീയങ്ങള്‍ക്ക് പൌരോഹിത്യം വിലക്കേര്‍പ്പെടുത്തുമ്പോള്‍ അവിടെ അന്ധവിശ്വാസങ്ങള്‍ കൊമ്പും ചില്ലയും വെച്ച് തഴച്ചു വളരാനുള്ള മണ്ണ് പാകപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെ വിശ്വാസപരമായ അനീതി പെരുമഴപോലെ പെയ്യുമ്പോൾ അതിനെതിരെയുള്ള വിശ്വാസിയുടെ മൗനവും കുറ്റകരമാണെന്നും അദ്ദേഹം സദസ്യരെ ഓര്‍മ്മപ്പെടുത്തി.

ഹിലാല്‍ മേഖലാ ട്രഷറര്‍ ഹനീഫ ആയപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖല സെക്രട്ടറി ജാസിം കുന്നോത്തു സ്വാഗതവും പറഞ്ഞു. ആയിഷ ജാസിമിന്റെ ഖിറാഅത്തോടെ തുടങ്ങിയ പ്രോഗ്രാമിൽ വൈസ് പ്രസിഡന്‍റ് ഖമറുദ്ദീന്‍ നന്ദി പ്രകാശിപ്പിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button