ഫേസ്ബുക് മെസഞ്ചര്‍ റൂം ഇനിമുതൽ വാട്സാപ്പിലും ലഭിക്കും; 50 പേര്‍ക്ക് ഒന്നിക്കാവുന്ന വീഡിയോ കോള്‍ സൗകര്യം.
Facebook Messenger Room is now on WhatsApp; Video calling facility for up to 50 people.
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്‍റെ വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോം മെസഞ്ചര്‍ റൂം ഇനിമുതല്‍ വാട്ട്സ്ആപ്പിലും ലഭിക്കും. 50 പേരോട് ഒരേ സമയം വീഡിയോ ചാറ്റ് സാധ്യമാകുന്ന തരത്തിലാണ് ഫേസ്ബുക്ക് ഈ ചാറ്റ് പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഫേസ്ബുക്കിനും മെസഞ്ചറിനും ഒപ്പം നല്‍കിയിരുന്ന സേവനം നേരത്തെ തന്നെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിലും ലഭ്യമാകും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്ന മെസഞ്ചര്‍ റൂം സേവനം വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്കാണ് ലഭ്യമാകുക. അധികം വൈകാതെ ഈ സേവനം ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും എന്നാണ് സൂചന.
നിലവില്‍ വാട്ട്സ്ആപ്പ് വെബ് പതിപ്പ് ഉപയോഗിക്കുന്നവര്‍ മെസഞ്ചര്‍ റൂം ലഭിക്കാന്‍ ചെയ്യേണ്ടത് ഇതാണ്. ആദ്യം വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് പതിപ്പ് എടുക്കുക. അതില്‍ ചാറ്റിന് മുകളിലായി കാണുന്ന സ്റ്റാറ്റസ്, ന്യൂചാറ്റ് എന്നതിനപ്പുറമുള്ള മൂന്ന് കുത്തുകളുള്ള മോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ക്രിയേറ്റ് റൂം എടുത്ത് നിങ്ങളുടെ വീഡിയോ കോളില്‍ ആഡ് ചെയ്യേണ്ടവരെ ആഡ് ചെയ്യാം.
സൂം ആപ്പിന് ബദലായി അവതരിപ്പിച്ച ആപ്പ് എന്ന നിലയിലാണ് ഫേസ്ബുക്ക് മെസഞ്ചര്‍ റൂം അവതരിപ്പിച്ചത്. ഇതിനാല്‍ തന്നെ ഡെസ്ക്ടോപ്പ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നത് സ്വഭാവികം. ഇതിന്‍റെ ഭാഗമായാണ് വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് പതിപ്പില്‍ ഇത് ആദ്യം അവതരിപ്പിക്കുന്നത്. ലാപ് ഉപയോഗിച്ചും മറ്റും വര്‍ക്ക് ചെയ്യുന്ന വര്‍ക്ക് ഫ്രം ഹോമുകാരുടെ വീഡിയോ മീറ്റിംഗുകളാണ് ഇതിലൂടെ ഫേസ്ബുക്ക് ലക്ഷ്യം വയ്ക്കുന്നത്. ഓൺലൈൻ ക്ലാസ്സ്‌റൂം നടത്തുന്നവർക്കും ഇത് വലിയ സൗകര്യമൊരുക്കും.