Kerala

കൊവിഡ് ധനസഹായം ലഭിക്കാത്ത പ്രവാസികൾക്ക് വീണ്ടും അപേക്ഷിക്കാം

Expatriates who have not received Covid funding can apply again

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെത്തുട‍ര്‍ന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് സംസ്ഥാന സ‍ര്‍ക്കാ‍ര്‍ ഏ‍ര്‍പ്പെടുത്തിയ 5,000 രൂപയുടെ ധനസഹായം രേഖകൾ സമര്‍പ്പിച്ചിട്ടും ലഭിക്കാതെ വന്നവ‍ര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും മടങ്ങി പോകാൻ സാധിക്കാതെ വരികയും ചെയ്തവ‍ര്‍ക്കാണ് സഹായം ലഭിക്കുക.

www.norkaroots.org എന്ന വെബ് സൈറ്റിൽ ‘കൊവിഡ് സ‍പ്പോര്‍ട്ട്’ എന്ന ലിങ്കിൽ കയറി തിരുത്തലുകൾ എന്ന ഓപ്ഷനിൽ കയറി ആദ്യം ലഭിച്ച രജിസ്ട്രേഷൻ നമ്പറും പാസ്പോർട്ട് നമ്പറും നൽകി വാലിഡേറ്റ് എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിലവിലെ സ്റ്റാറ്റസ് അറിയാം. അനുബന്ധ രേഖകൾ സമർപ്പിക്കാൻ എംസ്എംഎസ് സന്ദേശം ലഭിക്കുന്നവർക്ക് കൊവിഡ് സപ്പോർട്ടിൽ കയറി തിരുത്തലുകൾ വരുത്താം. എൻആർഐ അക്കൗണ്ട് നമ്പ‍ര്‍ നൽകിയവര്‍ സേവിങ്സ് അക്കൗണ്ട് നമ്പ‍ര്‍ നൽകിയ ശേഷം അനുബന്ധ രേഖകൾ വീണ്ടും സമ‍ര്‍പ്പിക്കണം. ഫയൽ ചെയ്യുന്ന രേഖകൾ രണ്ട് എംബിക്ക് താഴെയുള്ള പിഡിഎഫ്/ജെപിഇജി ഫോർമാറ്റിൽ ഉള്ളവയായിരിക്കണം. രേഖകൾ ഫയൽ ചെയ്ത ശേഷം സേവ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് രേഖകൾ വിജയകരമായി അപ്ലോഡ് ചെയ്തു എന്ന് ഉറപ്പാക്കണം. നവംബർ ഏഴാണ് അവസാന തിയ്യതി. നോർക്കാ-റൂട്ട്സ് വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാണ്. ഇത് സംബന്ധിച്ച സംശയ നിവാരണത്തിന് തിങ്കളാഴ്ച മുതൽ രാവിലെ 10.30 മുതല്‍ 4.30 വരെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ 7736840358, 9747183831 എന്ന നമ്പറുകളിലും, കോട്ടയം, ഇടുക്കി, എറണാകുളം , പാലക്കാട് ജില്ലകളിൽ നിന്നുള്ളവർ 9188268904, 9188266904 എന്ന നമ്പറുകളിലും മലപ്പുറം, കോഴിക്കാട്, വയനാട്, കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിൽ നിന്നുള്ളവർ 9400067470, 9400067471, 9400067472, 9400067473 എന്ന നമ്പറുകളിലുമാണ് വിളിക്കേണ്ടത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button