ഐ സി ബി എഫ് ഇൻഷുറൻസ് പദ്ധതിയിൽ നന്മണ്ടയിലെ പ്രവാസികളും
Expatriates in Nanmanda under ICBF Insurance Scheme
ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മ ആയ നാപ്സ് ഖത്തർ അതിന്റെ അംഗങ്ങൾക്കുവേണ്ടി ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തി. ആകസ്മിക മരണം മറ്റു അപകടങ്ങൾ മൂലം കഷ്ടപ്പെടുകയും നിരാലംബരാവുകയും ചെയ്യുന്ന പ്രവാസി കുടുംബങ്ങൾക്കുള്ള ആശ്വാസപദ്ധതി ആണ് ഐ സി ബി എഫ് ഇൻഷുറൻസ്. നാപ്സ് ഖത്തർ പരസ്പരസഹായനിധി മെംബേർസ് ബെനെവാലെന്റ ഫണ്ട് മേഴ്‌സികിറ്റ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
ഇൻഷുറൻസ്സിൽ ചേർന്ന അംഗങ്ങളുടെ രേഖകൾ ഐ സി ബി എഫ് ആസ്ഥാനത്ത് ചേർന്ന ചടങ്ങിൽ നാപ്സ് ചെയർമാൻ കെ പി ജാഫറിൽ നിന്നും ഐ സി ബി എഫ് പ്രസിഡണ്ട് പി എൻ ബാബുരാജ് ഏറ്റു വാങ്ങി ഐ സി ബി എഫ് മീഡിയ ഹെഡ് ജൂടാസ് പോൾ മാനേജിങ് കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ സാമൂഹ്യപ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി നാപ്സ് ജനറൽ സെക്രട്ടറി ശാഹുൽ നന്മണ്ട നാപ്സ് സോഷ്യൽ സർവിസ് വിംഗ് കൺവീനർ ബഷീർ നന്മണ്ട കോർഡിനേറ്റർ ഫെബിൻ എൻ എന്നിവർ സംബന്ധിച്ചു.