തലശ്ശേരി വായനശാലക്ക് ടിവി സമ്മാനിച്ച് പ്രവാസി യുവാക്കൾ
Expatriate youth donate TV to Thalassery Library
വടക്കാഞ്ചേരി: തലശ്ശേരി ഗ്രാമീണ വായനശാലയെ എന്നും നെഞ്ചോട് ചേർത്തവരാണ് പ്രവാസികൾ, അവരിന്ന് തികച്ചും മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് വായനശാലക്ക് ഒരു ടിവി സമ്മാനിച്ചിരിക്കുകയാണ്. തലശ്ശേരി സ്വദേശികളായ അർഷാദും, സനൂപും ചേർന്നാണ് വായനശാലക്ക് ടി.വി നൽകിയത്. നിലവിലെ ഓൺലൈൻ പഠനത്തിനായി കുറെ വിദ്ധ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.
2020 സെപ്റ്റമ്പർ 9 ന് ദേശമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ചടങ്ങിൽ വെച്ച് ടി.വി. കൈമാറി.
വായനശാല പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി അബ്ദുൾ അസീസ്, സുബൈർ, പരമേശ്വരന്‍, വിനീത് എന്നിവർ ചേർന്ന് ആലത്തൂർ എം.പി. രമ്യാ ഹരിദാസിൽനിന്നും ടി.വി. ഏറ്റുവാങ്ങി ഈ ചടങ്ങിൽ വെച്ച് പ്രസിഡന്റും സെക്രട്ടറിയും നമ്മുടെ വായനശാലക്ക് കെട്ടിടം നിർമ്മിക്കാൻ ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷയും നൽകി.
റിപ്പോർട്ട്: ബാബു കാങ്കലാത്ത്