‘പ്രവാസികളുടെ മൃതശരീരം സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കണം’: ഇന്‍കാസ് ഖത്തര്‍
'Expatriate corpses should be facilitated': Inkas Qatar
ദോഹ: ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സ്വീകരിക്കാന്‍ ആവശ്യമായ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കേന്ദ്രം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തണമെന്ന് ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ഇന്‍കാസ് ഖത്തര്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി. നിലവില്‍, കണ്ണൂര്‍ ഒഴികെ കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഈ സൗകര്യമുണ്ട്. വിമാനത്താവളം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തര മലബാറുകാരായ പ്രവാസികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട്ടെക്ക് തന്നെയാണു കൊണ്ടുപോയി കൊണ്ടിരിക്കുന്നത്.
ഉറ്റവരുടെ മൃത ശരീരത്തിനായി കണ്ണീരോടെ കാത്തിരിക്കുന്ന കുടുംബാങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കേന്ദ്രം തുടങ്ങാന്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി ലഭിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ആവശ്യപ്പെട്ടു.