ദോഹ: എടവണ്ണ പഞ്ചായത് പ്രവാസി അസോസിയേഷൻ ഖത്തർ (EPPAQ) നസീം ഹെൽത്ത്‌കെയർ ഗ്രൂപ്പുമായി സഹകരിച്ചു നടത്തുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് സംരഭത്തിന് തുടക്കമായി. നസീം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ മിയാൻദാദ് വിപി എപ്പാഖ് അഡ്വൈസറി ചെയർമാൻ അഷ്‌റഫ് പനനിലത്തിനു പ്രിവിലേജ് കാർഡ് നൽകി കൊണ്ടായിരുന്നു ഉത്‌ഘാടന കർമം നിർവഹിച്ചത് .
പ്രിവിലേജ് കാർഡ് ഉടമകൾക്ക് സ്പെഷ്യൽ കൺസൾറ്റേഷൻ, ജനറൽ ഫിസിഷ്യൻ കൺസൾറ്റേഷൻ കാർഡിയോളജി, ന്യൂറോളജി കൺസൾറ്റേഷൻ, ഡെന്റൽ ട്രീറ്റ്മെന്റ, ലാബ്‌ടെസ്റ്റ്, എക്സ്‌റെ & അൾട്രാസൗണ്ട് എന്നിവക്ക് പ്രിവിലേജ്പ്ര കാർഡിലൂടെ പ്രത്യേക ഡിസ്‌കൗണ്ട്ലഭിക്കും. ചടങ്ങിൽ നസീം ഹെൽത്ത്കെയർ അഡ്മിൻ മാനേജർ റിഷാദ് പികെ, എപ്പാക് പ്രസിഡന്റ് സലീം റോസ്, സാബിഖ്സ്സലാം, സമീൽ, ഫൈസൽബാബു , അബ്ദുൽ മനാഫ് പികെ, ഫിറോസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഷഫീക് അറക്കൽ