ഊര്‍ജ സംരക്ഷണം; ഇന്ത്യ പ്രതിവര്‍ഷം 24,000 കോടി രൂപ ലാഭിക്കുന്നു: നരേദ്ര മോഡി
Energy conservation; India saves Rs 24,000 crore every year: Narendra Modi
ന്യൂഡല്‍ഹി: സ്വയംപര്യാപ്തമായ ഇന്ത്യ ലോക സമ്പദ് വ്യവസ്ഥയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനര്‍ജി ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് മഹാമാരി ലോകത്തെ ഊര്‍ജ ആവശ്യം മൂന്നിലൊന്നായി കുറയാനിടയാക്കി. നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങളെ ബാധിച്ചു. വരും വര്‍ഷങ്ങളിലും ഊര്‍ജ ആവശ്യം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ ഊര്‍ജ ഉപയോഗം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇരട്ടിയാകാനാണ് സാധ്യത.
ഇന്ത്യയില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 11 ബില്യണ്‍ (1100 കോടി) എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിച്ചത്. 60 ബില്യണ്‍ (6000 കോടി) യൂണിറ്റ് ഊര്‍ജമാണ് ഇതിലൂടെ ലാഭിക്കാന്‍ കഴിഞ്ഞത്. ഇത്തരം ശ്രമങ്ങളിലൂടെ പ്രതിവര്‍ഷം 24,000 കോടിരൂപ ലാഭിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.