QatarUncategorized

എംബസി അപ്പോയിന്‍മെന്റ്; ഖത്തറിലെ ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന

Embassy appointment; Priority given to Indian health workers in Qatar

ദോഹ: ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ഖത്തറിലെ ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് കാല സേവനത്തിന് നന്ദി സൂചകമായി അവര്‍ക്ക് ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റില്‍ പ്രത്യേക പരിഗണന നല്‍കാന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി. വിവിധ ആവശ്യങ്ങള്‍ക്കായി എംബസി സന്ദര്‍ശിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് എംബസിയുടെ തീരുമാനം. ഇതിനായി ഇന്ത്യക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മാത്രമായി പ്രത്യേകം ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എംബസി അധികൃതര്‍.

എംബസി വെബ്‌സൈറ്റിലെ പ്രത്യേക ലിങ്ക് വഴി അപേക്ഷ നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം പരിഗണിക്കുമെന്ന് എംബസി ട്വിറ്റര്‍ എക്കൗണ്ടിലൂടെ വ്യക്തമാക്കി. അവര്‍ക്ക് സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കാനുള്ള അവസരം ഈ ലിങ്കില്‍ ലഭ്യമാവും. അപേക്ഷ ലഭിച്ചാലുടന്‍ അവ പരിഗണിച്ച് കണ്‍ഫര്‍മേഷന്‍ സന്ദേശം അപേക്ഷയക്കൊപ്പം നല്‍കുന്ന ഇമെയിലില്‍ ലഭ്യമാക്കുമെന്നും എംബസി അറിയിച്ചു.

ഈ കൊവിഡ് കാലത്ത് ഖത്തറിലെ ഓരോരുത്തരെയും സുരക്ഷിതരാക്കാന്‍ വിശ്രമം അറിയാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദി സൂചനകമായാണ് പുതിയ സംവിധാനമെന്ന് എംബസി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. അവരുടെ സേവനത്തിന്റെ സ്വഭാവവും ജോലിത്തിരക്കും മറ്റും പരിഗണിച്ചാണ് അവര്‍ക്ക് പ്രത്യേകമായി ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്. പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏത് സേവനങ്ങള്‍ക്കായുള്ള അപ്പോയിന്‍മെന്റും ഇതുവഴി ലഭ്യമാക്കുമെന്നും എംബസി വ്യക്തമാക്കി.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button