മനുഷ്യ തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള പദ്ധതിയുമായി ന്യൂറാലിങ്ക് സി.ഇ.ഒ എലോൺ മസ്ക്
Elorn Musk, CEO of Neuralink, plans to connect the human brain directly to computers
ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് ടെക്‌നോളജി അഥവാ മനുഷ്യ തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്ന കമ്പനിയാണ് ന്യൂറാലിങ്ക് . ന്യൂറാലിങ്കിന്റെ സി.ഇ.ഒ ആയ എലോണ്‍ മസ്‌ക് തന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ വെള്ളിയാഴ്ച വെളിപ്പെടുത്തും.
എലികളിലും കുരങ്ങന്മാരിലും വിജയിച്ച ഈ സാങ്കേതിക വിദ്യ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളും മസ്‌ക് പുറത്തുവിട്ടേക്കാമെന്നും ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
തളര്‍വാതരോഗികളെ പരസഹായമില്ലാതെ സ്വന്തം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കാനും മസ്തിഷ്‌ക വൈകല്യമുള്ള ആളുകളെ ശാക്തീകരിക്കാനുമാണ് ഈ സാങ്കേതിക വിദ്യയിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ന്യൂറാലിങ്ക് മസ്തിഷ്‌ക ‘ത്രെഡുകള്‍’ സ്ഥാപിച്ച ഒരു ചിപ്പ് പുറത്തിറക്കിയത്. ഈ ചിപ്പ് തലച്ചോറുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും ഇവര്‍ അവകാശപെടുന്നു.
മസ്തിഷ്‌ക വൈകല്യങ്ങള്‍ മനസിലാക്കുകയും അവ ചികിത്സിക്കാനുമാണ് ഈ കണ്ടെത്തലിന്റെ ലക്ഷ്യം എന്നാണ് മസ്‌ക് പറഞ്ഞത്. തലച്ചോറിനെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമാണ് ഈ ചിപ്പ് ഉദ്ദേശിക്കുന്നത്.
ചെവിയുടെ പിന്നില്‍ ഘടിപ്പിക്കാന്‍ പറ്റുന്ന ഈ വയര്‍ലെസ്സ് ചിപ്പിന് തലച്ചോറുമായി ഘടിപ്പിച്ചിട്ടുള്ള ത്രെഡ്ഡുകളില്‍ നിന്നുള്ള ഉയര്‍ന്ന അളവിലുള്ള ഡാറ്റ കൈമാറാനും, തലച്ചോറില്‍ നിന്നുള്ള സിഗ്‌നലുകളെ ആംപ്ലിഫൈ ചെയ്യാനും കഴിയുമെന്നും മസ്‌ക് പറയുന്നു.
കൂടാതെ മനുഷ്യ തലച്ചോറിന്റെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഭാവിയില്‍ കംപ്യൂട്ടറുകളുമായി കൂടുതല്‍ ആശയവിനിമയം നടത്തുന്നതിനുമായി തലച്ചോറില്‍ ഘടിപ്പിക്കാന്‍ പറ്റുന്ന ചെറിയ ഉപകരണങ്ങള്‍ ഭാവിയില്‍ കണ്ടുപിക്കാനുമാണ് ന്യൂറാലിങ്ക് ഇപ്പോള്‍ ശ്രമിക്കുന്നത്.
എന്നാല്‍ അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കില്ല. കോവിഡ് വ്യാപനത്തിന്റെ തോതിനെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്ത ലഭിച്ചാല്‍ പണപ്പെരുപ്പത്തെക്കുറിച്ചും വളര്‍ച്ചാനിരക്കിനെക്കുറിച്ചുമുള്ള കൃത്യമായ കണക്കുകള്‍ ആര്‍ബിഐ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്തും തടസങ്ങളില്ലാതെ പ്രവര്‍ത്തിച്ച് ബാങ്ക് ഉദ്യോഗസ്ഥരേയും ഗവര്‍ണര്‍ അഭിനന്ദിച്ചു.