Kerala

ബ്രിട്ടനിൽ നിന്നെത്തിയ 8 പേർക്ക് വൈറസ് ബാധ

Eight people from the UK have contracted the virus

കോഴിക്കോട്: ബ്രിട്ടനിൽ നിന്നും എത്തിയ എട്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇത് ബ്രിട്ടനിൽ സ്ഥിരീകരിച്ച ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിട്ടുണ്ട്.

ഇതിന്റെ ഫലം വരുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ വകഭേദമാണോ എന്ന് അറിയുവാൻ സാധിക്കുകയൊള്ളുവെന്നും മന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് വ്യക്തമാക്കി.

വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും ആരോഗമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടെന്നും കെ.കെ. ശൈലജ മുന്നറിയിപ്പ് നല്‍കി. യുകെയില്‍ നിന്ന് വന്ന എല്ലാവരെയും കര്‍ശന നിരീക്ഷണത്തിലാക്കും. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പുറത്ത് വരുന്നതിന് മുൻപ് നാട്ടിലേക്ക് മടങ്ങിയവരേയും നിരീക്ഷിക്കുന്നുണെടെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കൊവിഡ് വൈറസിന്റെ ജനിതക മാറ്റം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എന്നാൽ ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്ന ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

എന്തു തന്നെയാണെങ്കിലും എല്ലാവരും ശ്രദ്ധിക്കണമെന്നും ഇത് വൈറസാണെന്നും എത്രയോ കാലമായി പല തരത്തിലുള്ള വൈറസുകള്‍ നമ്മക്കൊപ്പമുണ്ട്. അതിൽ പലതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്.

ചിലത് ജനിതകമാറ്റം സംഭവിച്ചാൽ അപകടകാരികള്‍ അല്ലാതായി മാറാനും സാധ്യതയുണ്ട്. അതേസമയം, ചിലത് ജനിതകമാറ്റം സംഭവിച്ചാൽ അപകടകാരികളായി മാറാം. നമ്മള്‍ ശ്രദ്ധയോടെ ഇരിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പൊംവഴി. വൈറസിനെതിരെ കൂട്ടായി പൊരുതുക എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button