ദോഹ: കോവിഡ് കാലത്തെ അസ്വസ്ഥതകൾക്ക് വിരാമമിടാൻ ദോഹയിലെ മികച്ച ഗായകരെയും സംഗീതകാരന്മാരെയും അണിനിരത്തി ഇൻകാസ് ഖത്തർ ഒരുക്കുന്ന ലൈവ് സംഗീത പരിപാടിയായ ‘ഈണമായ് ഇൻകാസ്’ സെപ്തംബർ 10 ന് വ്യാഴാഴ്ച വൈകീട്ട് ആറരയ്ക്ക് ഫേസ്‌ബുക്ക് ലൈവിലൂടെ അരങ്ങേറും.
ദോഹയിലെ പ്രശസ്ത ഗായകരായ മാലിനി ബാലചന്ദ്രൻ, റിയാസ് കരിയാട്, മൈഥിലി ഷേണായ്, ആഷിക്ക് അഹ്മദ് എന്നിവരാണ് മെലഡിഗാനങ്ങളുമായി ഇൻകാസ് ഫേസ്‌ബുക്ക് പേജിൽ ലൈവ് ആയി വരുന്നത്. കീ ബോർഡിൽ ലത്തീഫ് മാഹി, തബലയിൽ ബിനു, ഡ്രംസിൽ ബാബു ജോർജ്ജ്, ലീഡ് ഗിറ്റാറിൽ സുഹൈൽ, ബേസ് ഗിറ്റാറിൽ ഹസ്സൻ എന്നീ സംഗീതജ്ഞരാണ് അകമ്പടി സംഗീതം ഒരുക്കുന്നത്. ദോഹയിലെ പ്രശസ്ത അവതാരക മഞ്ജു മനോജ് അവതാരകയാകും.
കോവിഡ് കാലത്ത് സേവനപ്രവർത്തനങ്ങൾ നടത്തിയ ഇൻകാസ് എന്റർടെയ്ൻമെന്റ് രംഗത്തും സംഗീതാസ്വാദകർക്ക് തുണയാവുകയാണ് ഈണമായ് ഇൻകാസ് എന്ന പരിപാടിയിലൂടെ . കാലിക്കറ്റ് നോട്ട്ബുക് റെസ്റ്റോറന്റ് മുഖ്യ പ്രായോജകരായി ഒരുക്കുന്ന ഈ പരിപാടി സിംഫണി ദോഹ, എസ് ഡി ലൈവ്, റഹീപ് മീഡിയ എന്നിവരാണ് സാങ്കേതിക സഹകരണംനൽകുന്നത്.