Health

ദിവസവും തുളസിയില കഴിച്ചു നോക്കൂ; ആരോഗ്യ ഗുണങ്ങളേറെ

Tulasi Eat basil leaves daily; Many health benefits

നമ്മുടെ എല്ലാവരുടേയും വീടുകളിലുള്ള ഒരു സസ്യമാണ് തുളസി. ഇന്ത്യയില്‍ ഈ സസ്യത്തിനുള്ള മതപരമായ പ്രാധാന്യത്തിനുപുറമെ, തുളസിയുടെ ഇലകള്‍ പല ആവശ്യങ്ങള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ഔഷധമായും തുളസിയിലകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തുളസിയുടെ ചില പ്രത്യേകതകൾ നിങ്ങൾ അറിഞ്ഞിരിക്കണം. തുളസി ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് നോക്കാം…

മനസ്സിനെ ശാന്തമാക്കുകയും പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്ന നിരവധി ഗുണങ്ങൾ തുളസിയിലുണ്ട്. ഉത്കണ്ഠ കുറയ്ക്കാനും തുളസിയില സഹായിക്കുന്നു. അതിനായി ദിവസവും തുളസിയില ചവച്ചരച്ച് കഴിക്കുകയോ ചായയിൽ ചേർത്തു കുടിക്കുകയോ ചെയ്യാം.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

തുളസിക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റുകളാലും മറ്റ് പോഷകങ്ങളാലും സമ്പുഷ്ടമാണ്. ദിവസവും തുളസി കഴിച്ചാൽ പ്രതിരോധശേഷി വർധിക്കും. ഇത് ഇടയ്ക്കിടെയുള്ള അണുബാധയും അസുഖവും ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

ശ്വസന പ്രശ്നങ്ങൾ പരിഹരിക്കുന്നു

ശ്വസന പ്രശ്നങ്ങൾ അകറ്റാൻ പലരും കഷായം കുടിക്കാറുണ്ട്. ഈ കഷായത്തിൽ തുളസിയും ചേർക്കുന്നുണ്ട്. കാരണമിത്  കഴിയ്ക്കുന്നത് നെഞ്ചിലെ കഫം നീക്കം ചെയ്യുകയും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ദഹനം പ്രശ്നങ്ങൾ അകറ്റുന്നു

വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർ തുളസിയില കഴിക്കുക. തുളസി അസിഡിറ്റി ഭേദമാക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു. ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ തുളസി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം.

രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാകും

പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് തുളസി നല്ലതാണ്. തുളസി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു. കൂടാതെ, ചർമ്മത്തിലെ അണുബാധകളും ഹൃദയസംബന്ധമായ പ്രശ്നങ്ങളും തടയാൻ തുളസി സഹായിക്കുന്നു.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണണം)

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button