കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥിക്ക് എസ്എസ്എൽസി പരീക്ഷയെഴുതാൻ ഡിവൈഎഫ്ഐയുടെ ‘സ്നേഹയാത്ര’
DYFI's 'Snehayatra' to write SSLC exam for Kovid-affected student
കോട്ടയം: കൊവിഡ് ബാധിച്ച പത്താംക്ലാസ് വിദ്യാർത്ഥിക്ക് സുരക്ഷിതമായി എസ്എസ്എൽസി പരീക്ഷയെഴുതാൻ സൗകര്യമൊരുക്കി ഡിവൈഎഫ്ഐ. കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് പാലമറ്റത്താണ് കൊവിഡ് ബാധിച്ച കുട്ടിയെ പരീക്ഷയെഴുതാൻ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലെത്തിച്ചത്.
ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവാണ് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ പരീക്ഷയ്ക്ക് എത്തിക്കാൻ പലരോടും അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ല. ചിലര്‍ വലിയ പ്രതിഫലമാണ് വീട്ടുകാരിൽ നിന്നും ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് കുട്ടിക്ക് പരീക്ഷയെഴുതാനാവില്ലെന്ന വിഷമത്തിലായിരുന്നു വീട്ടുകാര്‍. ഇതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പാലമറ്റം യൂണിറ്റിലെ പ്രവര്‍ത്തകരായ സുമിത്തും ശ്രീലാലും ചുമതല സഹായവുമായി എത്തിയത്.
കുട്ടിയുമായി കുറുമ്പനാടം സ്കൂളിലേക്ക് പോയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.