ഖത്തറിൽ പൊടിക്കാറ്റ് രൂക്ഷമാകുന്നു; ജാഗ്രത പാലിക്കണം
Dust storm intensifies in Qatar; Be careful
ദോഹ: ഖത്തറിൽ പൊടിക്കാറ്റ് രൂക്ഷമാകുന്നു. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. പൊടിക്കാറ്റിനെതിരെ മുൻകരുതലുകളും വേണം. വെള്ളിയാഴ്ച വരെ പൊടിക്കാറ്റ് തുടരും.
അലർജി, ആസ്തമ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ കാറ്റുള്ളപ്പോൾ പുറത്തിറങ്ങരുത്. പുറത്തിറങ്ങിയാൽ തന്നെ മൂക്കും വായും ചെവിയുമെല്ലാം മൂടി വേണം ഇറങ്ങാൻ.
വാഹനം ഓടിക്കുന്നവർ കാറിന്റെ ജനലുകൾ തുറന്നിടരുത്.
കാറിനുള്ളിലും പൊടി കയറാതെ വൃത്തിയായി സൂക്ഷിക്കണം. നിലവിലെ കോവിഡ്-19 സാഹചര്യത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.
ശക്തമായ കാറ്റിൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനത്തിന് അമിത വേഗവും പാടില്ല.
കണ്ണും മുഖവും ശുദ്ധമായ വെള്ളത്തിൽ പതിവായി കഴുകണം. അലർജിയുള്ളവർ രോഗത്തിനായി കാത്തിരിക്കാതെ നേരത്തെ തന്നെ പ്രതിരോധ മരുന്നുകളും കഴിക്കണം.
വീട്ടിനുള്ളിലും പൊടി കയറാതെ ശ്രദ്ധിക്കണം. പൊടിയിൽ ചെറിയ പ്രാണികൾ ഉള്ളതിനാൽ വീടിന്റെ വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടണം