ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 2023 ലെ ആദ്യ 7മാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും ദുബായില്‍ എത്തുന്നവരുടെ എണ്ണത്തില്‍ 50% ശതമാനം വര്‍ദ്ധനവ് ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. ഉയര്‍ന്ന ശമ്പളം, മികച്ച ജീവിത നിലവാരം എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ളവരെ വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള പ്രധാന കാരണം.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹണ്ടര്‍ എന്ന കമ്പനി നടത്തിയ പഠന പ്രകാരം 2024ല്‍ ദുബായില്‍ ഉണ്ടായേക്കാവുന്ന ജോലി സാധ്യതകളും, നയപരമായ മാറ്റങ്ങളും മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ വലിയ തോതില്‍ കുടിയേറ്റം ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് ഉണ്ടാകുന്നത്. ഇത് യുഎഇയിൽ നിലവിലുള്ള 2.1 ദശലക്ഷം ഇന്ത്യൻ തൊഴിലാളികളെ വർദ്ധിപ്പിച്ചു.
കുടിയേറ്റം ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളാണ് യുപി, ബിഹാർ, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവ ഉൾപ്പെടുന്നു. ഇവർ കെഎസ്‌എ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ ആണ് എത്തുന്നത്. 20നും 40നും ഇടയിൽ പ്രയമുള്ളവരാണ് പ്രധാനമായും എത്തുന്നത്. പുരുഷന്മാർ മാത്രമല്ല തൊഴിൽ അന്വേഷിച്ച് എത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.