Uncategorized

Dubai Police arrest 47 street vendors since beginning of Ramadan l മാനദണ്ഡങ്ങൾ ലംഘിച്ച 47 തെരുവു കച്ചവടക്കാർ ദുബൈയിൽ അറസ്റ്റിൽ

ദുബൈ: പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 47 അനധികൃത തെരുവുകച്ചവടക്കാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. റമദാന്‍ വ്രതത്തിന്റെ തുടക്കം മുതല്‍ ഇതുവരെയാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. 

Also Read: 11 കിലോ ലഹരിമരുന്നുമായി രണ്ട് യാത്രക്കാർ റാസൽഖൈമയിൽ പിടിയിൽ

അനധികൃതമായി പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ശ്രമിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തെരുവു കച്ചവടക്കാരില്‍ നിന്നോ ലൈസന്‍സില്ലാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലോ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതില്‍ അപകടസാധ്യതയുണ്ടെന്നും ഇവ ചിലപ്പോള്‍ കാലാവധി കഴിഞ്ഞതോ നിലവാരം പുലര്‍ത്താത്തോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആവാമെന്ന് ദുബൈ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്ന വിഭാഗത്തിന്‍റെ മേധാവി ലെഫ്. കേണല്‍ താലിബ് മുഹമ്മദ് അല്‍ അമീരി അറിയിച്ചു. 

Also Read: ഒരു വർഷത്തിന് ശേഷം ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!

 

അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ദുബൈ പോലീസിന്‍റെ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റുകളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ ഒമാനില്‍ നിന്നും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികൾ അറസ്റ്റിൽ.  റോയല്‍ ഒമാന്‍ പൊലീസ് ഇവരെ  വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പോലീസിന്‍റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ രാജ്യത്തിന് പുറത്തു കടക്കാന്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…ios Link – https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.



Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button