India

‘ബ്രേക്കിങ് ബാഡ്’ സീരീസിനെ വെല്ലുന്ന മയക്കുമരുന്ന് നിർമ്മാണം; കെമിസ്ട്രി ബിരുദധാരി അറസ്റ്റിൽ; 1,400 കോടിയുടെ ലഹരി പിടിച്ചെടുത്തു

Drug production to rival 'Breaking Bad' series;

മുംബൈ: മയക്കുമരുന്ന് നിർമ്മാണ യൂണിറ്റിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 1400 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ. പാൽഘർ ജില്ലയിലെ നലസോപാരയിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ ഓർഗാനിക്ക് കെമിസ്ട്രിയിൽ ബിരുദാനന്ദര ബിരുദധാരിയായ യുവാവ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് സെല്ലാണ് മയക്കുമരുന്ന് നിർമ്മാണ ശാലയിൽ റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നിരോധിത ലഹരി മരുന്നായ മെഫെഡ്രോണാണ് രഹസ്യ കേന്ദ്രത്തിൽ നിർമ്മിച്ചിരുന്നത്.

നാല് പ്രതികളെ മുംബൈയിൽ നിന്നും ഒരാളെ നലസോപാരയിൽ നിന്നുമാണ് പിടികൂടിയത്. നലസോപാരയിൽ നിന്ന് അറസ്റ്റിലായ പ്രതി ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളയാളാണ്. ഇയാളുടെ വൈദഗ്ധ്യം ഉപയോഗിച്ചാണ് മയക്കുമരുന്ന് നിർമ്മിച്ചിരുന്നത്.

സമീപകാലത്തു നടത്തിയ മയക്കുമരുന്ന് വേട്ടകളിൽ ഏറ്റവും വലുതാണിതെന്ന് പോലീസ് പറയുന്നു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം നിരോധിച്ചിരിക്കുന്ന സൈക്കോട്രോപിക് പദാർത്ഥമായ സിന്തറ്റിക് ഉത്തേജകമാണ് പിടികൂടിയത്. ‘മ്യാവൂ മ്യാവൂ’ അല്ലെങ്കിൽ എംഡി എന്നും മെഫെഡ്രോൺ അറിയപ്പെടുന്നുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button