ദോഹ മദ്രസ; പുതിയ പ്രിൻസിപ്പലും മാനേജിങ് കമ്മിറ്റിയും ചുമതലയേറ്റു
Doha Madrasa; The new principal and managing committee took over
ദോഹ: ദോഹ അൽ മദ്രസ അൽ ഇസ്‌ലാമിയയുടെ പുതിയ പ്രിൻസിപ്പലായി പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുറഹ്മാൻ പുറക്കാട് ചുമതലയേറ്റു. ഗവേഷണം, ഇസ്‌ലാമിക വിജ്ഞാനം, ഭാഷാ പഠനം, മനുഷ്യ വിഭവ ശേഷി വികസനം തുടങ്ങിയ മേഖലകളിൽ
ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ മാനേജിങ് കമ്മിറ്റി പ്രസിഡന്റായി ബിലാൽ ഹരിപ്പാട് നിയമിതനായി. നൂറുദീൻ കെ വി, ഡോ. അമാനുല്ല വടക്കാങ്ങര, ഐ എം മുഹമ്മദ് ബാബു, അഡ്വക്കേറ്റ് ഇഖ്ബാൽ, അസ്ഹർ അലി, നസീമ യൂസഫ് അലി, റഹ്മത്തുല്ല (സെക്രട്ടറി) എന്നിവരാണ്
കമ്മിറ്റിയംഗങ്ങൾ. അധ്യാപകരും മാനേജിങ് കമ്മിറ്റിയന്ഗങ്ങളും പങ്കെടുത്ത യോഗത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ) പ്രസിഡന്റ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. സി ഐ സി വിദ്യാഭ്യാസ വിഭാഗം ഇൻ ചാർജ് അധ്യക്ഷത വഹിച്ചു.
CIC ജന സെക്രട്ടറി RS അബ്‌ദുൽജലീൽ, മുഹമ്മദലി ശാന്തപുരം, അബുലൈസ് , ബിലാൽ, അസ്ഹർ അലി , കെ വി നൂറുദീൻ , റഹ്മത്തുള്ള , നസീമ , ഐ എം മുഹമ്മദ് ബാബു, അബ്ദുൽ കരീം തുടങ്ങിയവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ MT സിദ്ദീഖ് സ്വാഗതം പറഞ്ഞു
വേനലവധിക്ക് ശേഷം സെപ്റ്റംബർ മാസത്തിലും ഓൺലൈനായാണ് ക്ലാസ്സുകൾ നടക്കുകയെന്ന് പ്രിൻസിപ്പൽ അറിയിച്ചു.