കൊവിഡ് ബാധിതരിൽ അപൂർവ ഫംഗസ് ബാധിക്കുന്നതായി ഡോക്ടർമാർ
Doctors say Kovid is infected with a rare fungus
അഹമ്മദാബാദ്: കൊവിഡ് ബാധിതരിൽ അപൂർവവും ഗുരുതരവുമായ ഫംഗസ് ബാധിക്കുന്നതായി ഡോക്ടർമാർ. മരണകാരണമാകുന്ന മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധിക്കുന്നതായാണ് കണ്ടെത്തൽ. ഇത്തരത്തിൽ അഞ്ച് രോഗികളെ കണ്ടെത്തിയതായി റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു. രോഗബാധിതരിൽ രണ്ടുപേർ മരണപ്പെട്ടു. രണ്ടുപേർക്ക് കാഴ്ചശക്തി നഷ്ടമായി.
ഫംഗസ് ബാധിച്ച നാലുപേർ 34-നും 47-നും ഇടയിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ച 67 കാരനെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരുന്നു. ഭുജിൽ നിന്നും അഹമ്മദാബാദിലെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രോഗികളുടെ നേത്രഗോളം വലുതായി പുറത്തേക്ക് തള്ളിയിരുന്നു.
നാല് രോഗികൾക്കും തീവ്ര പ്രമേഹ രോഗമുണ്ടായിരുന്നു. ഇവർക്ക് രോഗ പ്രതിരോധ ശേഷി കുറവായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കൊവിഡ് ബാധിച്ച വ്യക്തികളിൽ 15-30 ദിവസത്തിനുള്ളിലാണ് ഈ രോഗബാധയ്ക്ക് സാധ്യത. എന്നാൽ ഇവർക്ക് രണ്ടു മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ഫംഗസ് ബാധ കണ്ടെത്തി.
കൊവിഡ് മുക്തരായ 19 പേരിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നതും സ്റ്റിറോയിഡ് അമിതമായ തോതിൽ ഉപയോഗിക്കുന്നതും ഫംഗസ് ബാധയ്ക്ക് കാരണമാണെന്ന് ഡോക്ടർമാർ പറഞ്ഞു.