ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍, കമ്പനി ജീവനക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്കായി ഡിസ്‌കവര്‍ ഖത്തര്‍ പ്രത്യേക ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജുകൾ പ്രഖ്യാപിച്ചു. ക്വാറന്റൈന്‍ സൗകര്യം വേണ്ടവര്‍ ഖത്തറിലെത്തുന്നതിനു 48 മണിക്കൂര്‍ മുന്പ് ബുക്ക് ചെയ്യണം.
കൊവിഡ് അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് വേണ്ടിയുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ പാക്കേജുകളാണ് ഉള്ളത്.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈൻ 14 ദിവസമാണെങ്കിലും ഏഴുദിവസത്തിനുള്ളില്‍ നടക്കുന്ന പരിശോധനയില്‍ കൊവിഡ് ഫലം അനുകൂലമാണെങ്കിൽ ഹോം ക്വാറന്റൈനിലേക്ക് മാറാവുന്നതാണ്.
ഡിസ്‌കവര്‍ ഖത്തറിന്റെ ക്വാറന്റൈന് ബുക്ക് ചെയ്യാനുള്ള ലിങ്ക്: www.qatarairwaysholidays.com
സിംഗിള്‍ മുറി, ഒന്നിലധികം പേരുള്ള ഷെയേര്‍ഡ് അക്കോമഡേഷന്‍, വഴിയോര ഹോട്ടല്‍ താമസ സൗകര്യങ്ങളാണ് പാക്കേജിലുള്ളത്. വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള ക്വാറന്റൈന്‍ ചെലവ് കമ്പനി ഉടമയാണ് വഹിക്കേണ്ടത്. കുടുംബ വിസയിലുള്ളവര്‍ സ്വന്തം ചെലവില്‍ വേണം ഹോട്ടല്‍ ക്വാറന്റനില്‍ കഴിയാൻ
പ്രതിദിനം 105 റിയാല്‍ മുതല്‍ക്കാണ് താമസ നിരക്ക് ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര എല്ലാം പാക്കേജിൽ ഉൾപ്പെടും.
ഒന്നിലധികം പേരുള്ള ഷെയേര്‍ഡ് അക്കോമഡേഷന് 14 ദിവസത്തേക്ക് 2,160 റിയാലും സിംഗിള്‍ മുറിക്ക് 4,302 റിയാലുമാണ് നിരക്ക്. 14 ദിവസത്തെ വഴിയോര താമസ സൗകര്യം സല്‍വ റോഡിലെ അല്‍ ഷിഹാനിയയിലെ മികെയ്ന്‍സ് ഹോട്ടലിലാണുള്ളത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ സിംഗിള്‍ മുറിയും ഷെയേര്‍ഡ് അക്കമഡേഷനും ലഭ്യമാണ്.
ഒറ്റ ബുക്കിങ്ങില്‍ പരമാവധി മൂന്നു പേര്‍ക്കും ഒരേ വിഭാഗത്തിലുള്ള മുറികളും ബുക്ക് ചെയ്യണം. അതുകൂടാതെ വിമാനത്തില്‍ ഒരുമിച്ച് വരുന്നവര്‍ കൂടി ആയിരിക്കണം. കുടുംബ വീസയിലുള്ളവർക്ക് ഏഴു ദിവസത്തെ ക്വാറന്റൈനായി 3, 4, 5 സ്റ്റാര്‍ ഹോട്ടൽ സൗകര്യങ്ങളും ലഭ്യമാണ്.