Kerala

കേരളത്തിലേത് വൃത്തികെട്ട ഭരണം; തൂക്കി കടലില്‍ കളയണമെന്ന് സുരേഷ് ഗോപി

Dirty governance in Kerala; Suresh Gopi wants to be thrown into the sea

കണ്ണൂര്‍: സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചെന്നും ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂവെന്ന് സുരേഷ് ഗോപി. കേരളത്തിലേത് വൃത്തികെട്ട ഭരണമാണുള്ളതെന്നും ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു.

സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണെന്നും വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

‘സി എം രവീന്ദ്രന്റെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം ചെയ്യണം. ആരോഗ്യവകുപ്പിന്റെ ഒത്താശ കൊണ്ടാണ് സി എം രവീന്ദ്രനെതിരായ അന്വേണം വൈകിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ ജനവികാരം ഉണ്ട് എന്നാണ് പോളിംഗ് ശതമാനം കാണിക്കുന്നത്. നിലവിലെ സാഹചര്യം ബിജെപിയ്ക്ക് അനുകൂലമാണ്’, കെ സുരേന്ദ്രന്‍ പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button