അനില്‍ അക്കര സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കും
Did Anil Akkara go to medical college to see his Swapna? The NIA will investigate
സെപ്തംബര്‍ 7 ന് രാത്രിയില്‍ ആണ് സ്വപ്‌ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്വപ്‌ന എത്തി രണ്ട് മണിക്കൂറിനുള്ളില്‍ അനില്‍ അക്കര എംഎല്‍എയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.
എന്തിനാണ് ആ ദിവസം മെഡിക്കല്‍ കോളേജില്‍ എത്തിയത് എന്നത് സംബന്ധിച്ച് എന്‍ഐഎ അനില്‍ അക്കരയോട് ആരാഞ്ഞിട്ടുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് അനില്‍ അക്കര പറഞ്ഞ മറുപടിയും പുറത്ത് വന്നിട്ടുണ്ട്.
സ്വപ്നയെ സന്ദര്‍ശിക്കാന്‍ ഏതെങ്കിലും പ്രമുഖര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് താന്‍ എത്തിയത് എന്നാണ് അനില്‍ അക്കരയുടെ മറുപടി. ഇത് എന്‍ഐഎ വിശ്വാസത്തിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. അത്തരത്തില്‍ പരിശോധിക്കാനുള്ള എന്ത് ബാധ്യതയാണ് അനില്‍ അക്കരയ്ക്കുള്ളത് എന്നതും ചോദ്യം ചെയ്യപ്പെട്ടേക്കും.
കഴിഞ്ഞ ദിവസം മന്ത്രി എസി മൊയ്തീനെതിരെ ഗുരുതര ആരോപണം ആയിരുന്നു അനില്‍ അക്കര ഉന്നയിച്ചിരുന്നത്. മെഡിക്കല്‍ കോളേജില്‍ സ്ഥലം എംഎല്‍എയേയും എംപിയേയും ഒഴിവാക്കി പരിപാടി സംഘടിപ്പിച്ചത് സ്വപ്നയെ കാണാനും സംസാരിക്കാനും ആയിരുന്നു എന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം.
സ്വപ്‌ന സുരേഷിനേയും കെടി റമീസിനേയും ഒരുമിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിന് പിന്നിലും എസി മൊയ്തീന്‍ ആണെന്ന് അനില്‍ അക്കര ആരോപിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇത് എന്നാണ് ആരോപണം. ജില്ലാകളക്ടറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണ് എന്നും ആരോപിച്ചിരുന്നു.
ആറ് ദിവസമാണ് സ്വപ്‌ന സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യഘട്ടത്തില്‍ കിടന്നത്. ഈ സമയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച പ്രമുഖര്‍ ആരൊക്കെയാണ് എന്ന് എന്‍ഐഎ പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നഴ്‌സുമാരുടെ ഫോണ്‍ സ്വപ്‌ന ഉപയോഗിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.