Kerala

ധൻബാദ് – ആലപ്പി എക്‌സ്‌പ്രസ് ജനുവരി മുതൽ; പുതിയ വിവരങ്ങൾ ഇങ്ങനെ

Dhanbad-Alleppey Express from January; The new information is as follows

കൊച്ചി: കൊവിഡ്-19 നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ധൻബാദ് – ആലപ്പി എക്‌സ്‌പ്രസ് ജനുവരി എട്ട് മുതലും ആലപ്പി – ധൻബാദ് എക്‌സ്‌പ്രസ് ജനുവരി 11 മുതലും സർവീസ് ആരംഭിക്കും. ഈ സർവീസുകൾക്ക് എതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ സമയക്രമത്തിലടക്കം മാറ്റമുണ്ടെന്ന് റെയിൽവേ അറിയിച്ചു. പുതുക്കിയ സമക്രമം അധികൃതർ പുറത്തുവിട്ടു.

ധൻബാദ് – ആലപ്പി അഞ്ച് മണിക്കൂർ വേഗം കൂട്ടിയാകും ഇനി സർവീസ് നടത്തുക. ഇതോടെ രാത്രി 8.35ന് ആലപ്പുഴയിൽ എത്തിയിരുന്ന ട്രെയിൻ ഇനിമുതൽ വൈകീട്ട് 3.25ന് ആലപ്പുഴയിൽ എത്തിച്ചേരും. ധൻബാദ് – ആലപ്പി ട്രെയിൻ രാവിലെ പത്തിന് പാലക്കാട് എത്തും. 11.57ന് തൃശൂരും ഉച്ചയ്‌ക്ക് 1.25 ന് എറണാകുളം ജംക്‌ഷനിലും 3.25ന് ആലപ്പുഴയിലും എത്തുമെന്ന് റെയിൽവേ അറിയിച്ചു.

ചെന്നൈയ്‌ക്കും പാലക്കാടിനുമിടയിൽ പുതിയൊരു രാത്രികാല സർവീസിൻ്റെ സൗകര്യമാണ് സമയമാറ്റം വഴി ലഭിക്കുക. ചെന്നൈയിൽ നിന്ന് രാത്രി 11.40ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ പത്തിന് പാലക്കാട് എത്തും. ആലപ്പി – ധൻബാദ് രാവിലെ ആറിന് ആലപ്പുഴയിൽ നിന്നും പുറപ്പെടും. എറണാകുളം 7.05, ആലുവ 7.33, തൃശൂർ 8.47, വടക്കാഞ്ചേരി 9.09, ഒറ്റപ്പാലം 9.49, പാലക്കാട് 10.20, എന്നിങ്ങനെയാണ് കേരളത്തിലെ പുതുക്കിയ സമയക്രമം.

ട്രെയിൽ വൈകി ഓടിയും നിരവധി സ്‌റ്റേഷനുകളിലടക്കം പിടിച്ചിടുകയും പതിവായതോടെ ധൻബാദ് – ആലപ്പി എക്‌സ്‌പ്രസിനെ യാത്രക്കാർ കൈയ്യൊഴിഞ്ഞിരുന്നു. യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുകയും പരാതികൾ രൂക്ഷമാകുകയും ചെയ്‌ത സാഹചര്യത്തിലാണ് സീറോ ടൈംടേബിളിന്റെ ഭാഗമായി റെയിൽവേ ബോർഡ് സമയക്രമം പരിഷ്‌കരിച്ചത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button