Kerala

കോവിഡ് പ്രതോരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശമംഗലം ഗ്രാമപഞ്ചായത് അടിയന്തിര ഭരണ സമിതി യോഗം ചേർന്നു

Desamangalam Grama Panchayat convened an emergency governing committee meeting as part of the Covid resistance

വടക്കാഞ്ചേരി: കോവിഡ് പ്രതോരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശമംഗലം ഗ്രാമപഞ്ചായത് അടിയന്തിര ഭരണ സമിതി യോഗം ചേർന്നു. ഓൺലൈൻ ആയാണ് യോഗം നടന്നത്. ഗ്രാമപഞ്ചായത് പ്രസിഡണ്ട് കെ ജയരാജ് അധ്യക്ഷനായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആർ ആർ ടി വളണ്ടിയർമാരുടെ പ്രവർത്തനം, വാർഡ് തല മൊബിലൈസേഷൻ കമ്മിറ്റികളുടെ പ്രവർത്തനം, ആംബുലൻസ് സേവനം എന്നിവ വിലയിരുത്തി. സി എഫ് എൽ ടി സി , ഡി സി സി എന്നിവയുടെ ക്രമീകരണങ്ങളിൽ ഇടപെടുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ നടന്നു. കോവിഡ് പ്രതിരോധ സംവിധാനങ്ങൾ വാങ്ങിനൽകുന്നതിനും ആശുപത്രികളിലേക്കാവശ്യമായ ജീവിത ശൈലി രോഗനിലക്കാവശ്യമായ മരുന്നുകൾ, മാരക രോഗങ്ങൾക്കുള്ള മരുന്നുകൾ, കോവിഡ് രോഗികൾക്കാവശ്യമായ മരുന്നുകൾ എന്നിവ വാങ്ങുന്നതിനും ആശുപത്രി വാക്‌സിനേഷൻ ആന്റിജൻ ടെസ്റ്റ് എന്നിവ നടത്തുന്ന സ്ഥലം ഷീറ്റ് മേയുന്നതിനും തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടമായി 15 ലക്ഷം രൂപ അനുവദിക്കുന്നതിനും തീരുമാനിച്ചു. കോവിഡ് രോഗികൾക്കും ടെസ്റ്റിനു വിധേയയമാകുന്നവർക്കും ആംബുലൻസ് സേവനങ്ങൾ സൗജന്യമായി നൽകുവാനും തീരുമാനിച്ചു.

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

Vasco Ad

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button