India

കേന്ദ്ര പെൻഷൻ വാങ്ങുന്നവരാണോ? ബമ്പർ നേട്ടമാണിത്, കണക്ക് നോക്കാം

Dearness Relief

Malayalam News

കേന്ദ്ര പെൻഷൻകാർക്കിത് ബമ്പർ നേട്ടങ്ങളുടെ കാലമാണ്. ഡിയർനെസ് റിലീഫ് 4 ശതമാനത്തിൽ നിന്നും 50 ശതമാനമാക്കിയാണ് കേന്ദ്ര സർക്കാർ ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ 2024 ജനുവരി 1 മുതലെന്ന മുൻകാല പ്രാബല്യത്തോടെയായിരിക്കും നടപ്പാക്കുക. വിവിധ വിഭാഗങ്ങളിലുള്ള പെൻഷൻകാർക്ക് ഇതിൻറെ ഗുണം ലഭിക്കും.

ആർക്കൊക്കെയാണ് പ്രയോജനം? എത്ര രൂപ വരെ പെൻഷൻ ലഭിക്കും തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. പെൻഷൻ നൽകുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങളിലെ കേന്ദ്ര ഗവൺമെൻ്റ് പെൻഷൻകാർ/ സിവിലിയൻ സെൻട്രൽ ഗവൺമെൻ്റ് പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവർക്കാണ് ഇതിൻറെ ഗുണം ലഭിക്കുന്നത്.

പ്രയോജനം ലഭിക്കുന്നവർ

1.സായുധ സേനാ പെൻഷൻകാർ അല്ലെങ്കിൽ ഫാമിലി പെൻഷൻകാർ, സിവിലിയൻ പെൻഷൻകാർ അല്ലെങ്കിൽ ഫാമിലി പെൻഷൻകാർ എന്നിവർ

2.  ഓൾ ഇന്ത്യ സർവീസ് പെൻഷൻകാർ ഫാമിലി പെൻഷൻകാർ.

3. റെയിൽവേ/കുടുംബ പെൻഷൻ

4. ബർമ്മ സിവിലിയൻ പെൻഷൻകാർ/കുടുംബ പെൻഷൻകാർ

5. ബർമ്മ/പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട സർക്കാർ പെൻഷൻകാരുടെ പെൻഷൻകാർ/കുടുംബങ്ങൾ

6. വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ (ഇവർക്കായി പ്രത്യേക ഉത്തരവ് ജുഡീഷ്യൽ സർവ്വീസ് പുറപ്പെടുവിക്കും)

ഡിആർ വർധിപ്പിക്കുന്നതോടെ വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതിമാസ പെൻഷനും വർധിക്കും.ഉദാഹരണമായി കേന്ദ്ര പെൻഷൻകാർക്ക് അടിസ്ഥാന പെൻഷൻ എല്ലാ മാസവും 40,100 രൂപയാണ് ലഭിക്കുന്നതെങ്കിൽ. പെൻഷൻകാർക്ക് 46 ശതമാനം ഡിആർ എന്ന നിരക്കിൽ 18,446 രൂപ ലഭിക്കും. പുതിയ വർദ്ധനക്ക് ശേഷം, ഇത് 20,050 രൂപയാവും. അതായത് പ്രതിമാസ പെൻഷനിൽ 1,604 രൂപ വർധിക്കും. ബാങ്കുകളോട് വേഗത്തിൽ തന്നെ തുക കൈമാറാൻ കേന്ദ്ര പെൻഷൻ പെൻഷനേഴ്സ് ക്ഷേമ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധനയും മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻ ഉപയോക്താക്കൾക്കുമാണ് ഇതിൻറെ പ്രയോജനം ലഭിക്കുന്നത്. ഏപ്രിൽ മുതൽ ഇത് എല്ലാവർക്കും ലഭ്യമായി തുടങ്ങും. എച്ച്ആർഎ, ഡെയ്ലി അലൻസ് എന്നിവയ്ക്ക് പുറമെ ഗ്രാറ്റുവിറ്റി സീലിങ്, കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള അലവൻസ്, ചൈൽഡ് കെയർ സ്പെഷ്യൽ അലവൻസ്, ഹോസ്റ്റൽ സബ്സിഡി, ട്രാൻസ്ഫർ സമയത്തെ യാത്രയ്ക്കുള്ള ബെത്ത, വസ്ത്രത്തിനുള്ള അലവൻസ്, യാത്രയ്ക്കുള്ള മൈലേജ് അലവൻസ് തുടങ്ങിയവയിലും വർദ്ധന പ്രതീക്ഷിക്കാം.

Malayalam News Latest Update

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button