കടുത്ത ദുര്‍ഗന്ധം, വീട് പരിശോധിച്ച നാട്ടുകാര്‍ കണ്ടത് യുവാവിന്‍റെ അഴുകിത്തുടങ്ങിയ മൃതദേഹം; സംഭവം മലപ്പുറത്ത്
Dead Body Found In A House In Malappuram Police Starts Investigation | Dead Body Found
മലപ്പുറം: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരി ചെനക്കലങ്ങാടിയിലാണ് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാറമ്മൽ സജീഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് സജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. അച്ഛനും അമ്മയും മരിച്ചതിന് ശേഷം ഈ വീട്ടിൽ സജീഷ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് തേഞ്ഞിപ്പലം പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
<https://zeenews.india.com/malayalam/kerala/dead-body-found-in-a-house-in-malappuram-police-starts-investigation-190374