Qatar

ഖത്തറിനെതിരായ ഉപരോധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡേവിഡ് ഷെന്‍കര്‍

David Schenker says he expects sanctions against Qatar to end

ദോഹ: ഖത്തറിനെതിരേ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതില്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ പുരോഗതി പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ മിഡില്‍ ഈസ്റ്റിന്റെ ചുമതലയുള്ള ഡേവിഡ് ഷെന്‍കര്‍. ഈയിടെ നടന്ന ചര്‍ച്ചകളില്‍ വന്ന അയവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. എന്നാല്‍, ഉടന്‍ ഒരു പരിഹാരം ഉണ്ടായേക്കാവുന്ന രീതിയിലുള്ള വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഉള്‍പ്പടെ ഉന്നത തലത്തില്‍ തന്നെ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഷെന്‍കര്‍ പറഞ്ഞു.

2017ലാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button