എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
Dates for SSLC and Plus Two exams announced
തിരുവനന്തപുരം: 2021 മാർച്ചിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ 30വരെയാണ് പരീക്ഷ നടത്തുക. രാവിലെ ആയിരിക്കും പരീക്ഷ.
പ്ലസ്‌ടു പരീക്ഷ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്‌ക്ക് ശേഷവും നടത്തും. കൊവിഡ്-19 സാഹചര്യം തുടരുന്നതിനാൽ പരീക്ഷാ നടത്തിപ്പിൻ്റെ മാർഗനിർദേശങ്ങൾ പിന്നീട് പുറത്തിറക്കും.
എസ്എസ്എൽസി പരീക്ഷാ ഫീസ് പിഴകൂടാതെ ബുധനാഴ്‌ച(12/23/2020) മുതൽ ജനുവരി ഏഴ് വരെയും, പിഴയോട് കൂടി ജനുഅവരി എട്ട് മുതൽ 12വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ഹയർസെക്കൻഡറി പരീക്ഷയ്‌ക്ക് ജനുവരി നാലുവരെ പിഴയില്ലാതെ ഫീസടയ്‌ക്കാം. സൂപ്പർ ഫൈനോട് കൂടി 15വരെ അപേക്ഷിക്കാം.
സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങൾ തുടരുന്നതിനാൽ കർശന നിയന്ത്രണങ്ങോടെയാകും പരീക്ഷ നടത്തുക. കൊവിഡ് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ചാകും നടപടിക്രമങ്ങൾ. കൂടുതൽ വിവരങ്ങൾ വൈകാതെ അധികൃതർ പുറത്തിറക്കും.