India

പ്രതിദിന ഉത്പാദനം 10000ത്തിൽ നിന്നും മൂന്നേകാൽ ലക്ഷത്തിലേക്ക്; പ്രതിസന്ധി രാജ്യം മറികടന്നതെങ്ങനെ?

Daily production from 10,000 to three and a half lakhs; How did the country overcome the crisis?

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ തന്നെയായിരുന്നു കൊവിഡ് ചികിത്സാ മരുന്നിന്‍റെ ലഭ്യതക്കുറവും ചർച്ചയായത്. എന്നാൽ ഏപ്രിലിലെ ആദ്യ രണ്ട് ആഴ്ചകളിൽ നടന്ന ചർച്ചകളിലൂടെയും യോഗങ്ങളിലൂടെയും കേന്ദ്ര സർക്കാർ മരുന്നിന്‍റെ ഉൽപ്പാദനം പ്രതിദിനം 10,000 കുപ്പികൾ എന്നതിൽ നിന്ന് 3.35 ലക്ഷം കുപ്പികളാക്കി മാറ്റുകയായിരുന്നു. മഹാമാരി രൂക്ഷമാകുന്നതിനിടെ തന്നെയാണ് മരുന്നിന്‍റെ ഉൽപ്പാദനശേഷി ഗണ്യമായി വർധിപ്പിച്ചത്.

ഇപ്പോഴിതാ കൊവിഡ് ചികിത്സാ മരുന്നിന്‍റെ ഉൽപ്പാദനം വർധിപ്പിച്ചതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സർക്കാർ വൃത്തങ്ങൾ. ചികിത്സാ മരുന്നിന്‍റെ ആവശ്യത്തിൽ വർധനവ് ഉണ്ടായ ഉടൻ കേന്ദ്രത്തിന്‍റെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്തായിരുന്നു ഇതിനുള്ള നടപടികൾ കൈക്കൊണ്ടത്.

ഏപ്രിൽ രണ്ടിനായിരുന്നു ആദ്യ യോഗം. യോഗത്തിൽ പങ്കെടുത്ത സ്വകാര്യ കമ്പനികൾ, ആവശ്യത്തിന് ഉൽപ്പാദന ശേഷിയുണ്ടെന്നും എന്നാൽ മരുന്നിന് ഡിമാൻഡ് കുറവാണെന്നും അറിയിക്കുകയായിരുന്നു. ഏപ്രിൽ ആദ്യ ആഴ്ചയിൽ മരുന്നിന്‍റെ ഉൽപ്പാദന ശേഷി 36 ലക്ഷം കുപ്പികളായിരുന്നു, എന്നാൽ കമ്പനികൾ ആവശ്യാനുസരണം 5-6 ലക്ഷം മാത്രമായിരുന്നു ഉൽപ്പാദിപ്പിച്ചിരുന്നത്. യോഗത്തിൽ കേന്ദ്രം പൂർണ്ണ ശേഷിയിൽ ഉൽപ്പാദനം ആരംഭിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടു. നിർദേശാനുസരണം മരുന്ന് കമ്പനികൾ അവരുടെ മുഴുവൻ ഉൽപ്പാദനശേഷിയും ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ ഏപ്രിൽ പത്തോടെ കൊവിഡ് കേസുകൾ ഉയരുകയും മരുന്നിന്‍റെ ആവശ്യം പലമടങ്ങ് വർധിക്കുകയായിരുന്നു.

കൊവിഡ് ചികിത്സാ മരുന്നിന്‍റെ ആവശ്യം ഉയർന്നതോടെ സംസ്ഥാന സർക്കാരുകൾ അതാത് സംസ്ഥാനങ്ങളിലെ യൂണിറ്റുകളിൽ നിന്ന് മരുന്ന് കയറ്റുമതി ചെയ്യുന്നത് നിർത്തി. ഇതോടെ കേന്ദ്രം വീണ്ടും യോഗം വിളിച്ച് ചേർക്കുകയായിരുന്നു. സർക്കാർ വില നിർണയിച്ചാൽ അത് ഉൽപ്പാദനത്തിൽ സ്വാധീനം ചെലുത്തുമെന്നതുകൊണ്ട് വില പരിധി നിശ്ചയിക്കില്ലെന്നും, സ്വന്തം നിലയ്ക്ക് വില കുറക്കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടു. 6000 മുതൽ 7500 വരെ ആയിരുന്ന ഒരു കുപ്പിയുടെ വില 3500 രൂപയായിരിക്കുമെന്ന് കമ്പനികൾ സർക്കാരിന് ഉറപ്പ് നൽകുകയും ചെയ്തു.

മരുന്ന് നിർമ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളും ലോകാരോഗ്യസംഘടനയുടെ അനുമതിയുമുള്ള ഏത് കമ്പനിയും ഫാർമ കമ്പനികളുമായി ചേർന്ന് ഉടനടി ഉൽപ്പാദനം ആരംഭിക്കണമെന്ന നിർദേശമാണ് സർക്കാർ അവതരിപ്പിച്ചത്. കമ്പനികൾക്ക് ഇതിനുള്ള അനുമതി 24 മണിക്കൂറിനുള്ളിൽ നൽകി. മരുന്നിന്‍റെ ആവശ്യം ഗണ്യമായി വർധിച്ചതിനെത്തുടർന്നായിരുന്നു ഇത്. “ഏപ്രിൽ പത്തിന് 20 പ്ലാന്‍റുകൾ മാത്രമുണ്ടായ ഇടത്ത് നിന്ന്, ഏപ്രിൽ 15 ആകുമ്പോഴേക്കും പ്ലാന്‍റുകളുടെ എണ്ണം 58 ആയി ഉയരുകയായിരുന്നു” സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.

അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് വന്നപ്പോൾ കെമിക്കൽസ് മന്ത്രാലയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ബന്ധപ്പെട്ട് യുഎസിൽ നിന്ന് ഇറക്കുമതി ഉറപ്പ് വരുത്തുകയും ചെയ്തു. സ്വകാര്യ കമ്പനികൾ അധിക സ്റ്റോക്കിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചപ്പോൾ ഇവ കേന്ദ്രം വാങ്ങുമെന്നും കൊവിഡ് മൂന്നാം തരംഗത്തിനെതിരെ പോരാടാൻ ഉപോഗിക്കുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

കൊവിഡ് ചികിത്സാ മരുന്ന് നിർമ്മിക്കാൻ 25 ദിവസമാണ് എടുക്കുന്നത്. നേരത്തെ, പ്രതിദിനം 10,000 കുപ്പികൾ ഉൽപ്പാദിപ്പിച്ചിരുന്ന രാജ്യത്ത്, ഒരു മാസത്തിനുശേഷം പ്രതിദിനം 3.25 ലക്ഷം കുപ്പികളാണ് ഉൽപ്പാദിപ്പിക്കുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button