Astrology

പ്രതിദിന ജാതകം, ഓഗസ്റ്റ് 8, 2022

Daily Horoscope, August 8, 2022

നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം അറിയാം. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക. ഇവർ അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. രാഷ്ട്രീയ പ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.

മേടം (അശ്വതി, ഭരണി, കാർത്തിക ¼) –

വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറിക്കിട്ടും. പൂർവ്വികസ്വത്തിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½) –

പുതിയ വസ്ത്രങ്ങൾ ലഭിക്കും. എല്ലാ മേഖലകളിലും കടുത്ത മത്സരം നേരിടേണ്ടിവരും. പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യാൻ കഴിയും. പ്രായം ചെന്നവർക്ക് ദേഹാരിഷ്ടത അനുഭവപ്പെടും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങൾക്കായി പണം ചെലവഴിക്കും. തൊഴിൽ രംഗത്ത് ശത്രുക്കളുടെ പ്രവർത്തനം വിഷമതകളുണ്ടാക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾) –

മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കും. കർമ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പല വിധത്തിൽ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. തൊഴിൽ രഹിതർക്ക് നല്ല ജോലി ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം) –

ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. കർമ്മരംഗത്ത് ഉയർച്ച ഉണ്ടാകും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼) –

എഴുത്തുകാർക്ക് അനുവാചകരിൽ നിന്നും അനുമോദനങ്ങൾ ലഭിക്കും. മാതാവിനോ മാതൃസ്ഥാനീയർക്കോ ശാരീരികക്ലേശം അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കണം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പ്രൊമോഷന് ശ്രമിക്കുന്നവർക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) –

സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിവാഹക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. സിനിമാ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനേക്കാൾ ഗുണം ലഭിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾) –

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികൾക്ക് തടസ്സങ്ങൾ നേരിടും. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. പൂർവ്വികസ്വത്തിൽ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ദൂരയാത്രകൾ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട) –

ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനും, കലഹത്തിനും സാദ്ധ്യതയുണ്ട്. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. സഹോദരങ്ങൾക്ക് അരിഷ്ടതകൾ അനുഭവപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼) –

സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. വൈദ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) –

വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഗാർഹിക ആവശ്യങ്ങൾക്കായുള്ള ചെലവുകൾ വർദ്ധിക്കും. പിതാവിന് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാനൻ അനുകൂല സമയം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) –

സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും. മനസ്സ് അസ്വസ്ഥമാകും. നീർദോഷ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി) –

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button