Health

വെറുംവയറ്റില്‍ കറിവേപ്പില അരച്ചത്‌

Curry leaves on an empty stomach

ആരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ നമ്മുടെ ഇലക്കറികള്‍ പ്രധാനപ്പെട്ടതാണ്. ഇവ നാരുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ തന്നെ കറികളില്‍ ചേര്‍ക്കുന്നതും കറി വച്ചു കഴിയ്ക്കുന്നവയുമുണ്ട്. ഇതില്‍ പെട്ട ഒന്നാണ് കറിവേപ്പില. കറിവേപ്പിലയ്ക്ക് പല അസുഖങ്ങളും പരിഹരിയ്ക്കാന്‍ സാധിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണിത്. ഇതില്‍ കാര്‍ബസോള്‍, ലിനോയെ, ആല്‍ഫ ടര്‍ബിനോള്‍ എന്നിവയുള്‍പ്പെടെയുള്ള പല ആന്റി ഓക്‌സിഡന്റുകളും ഇതിലുണ്ട്. രാവിലെ വെറുംവയറ്റില്‍ ഒരു ചെറിയ ഉരുള കറിവേപ്പില കഴിയ്്ക്കുന്ന് പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

വയര്‍ സംബന്ധമായ

ആയുര്‍വേദ പ്രകാരം വയര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കറിവേപ്പില ഉപയോഗിയ്ക്കാറുണ്ട്. ദഹനം നടക്കാന്‍, വിശപ്പു കുറയ്ക്കാന്‍, അസിഡിററി കുറയ്ക്കാന്‍ എല്ലാം തന്നെ കറിവേപ്പില നല്ലതാണ്. ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നലുള്ളവര്‍ക്കുള്ള പരിഹാരമാണിത്. ഇത് കുടലിന്റെ അമിതമായ ചലനത്തെ നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. അമീബിയാസിസ് പോലുള്ള അവസ്ഥകള്‍ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. മലബന്ധത്തിനും വയറിളക്കിനുമെല്ലം തന്നെ നല്ലതാണ്.

ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്

ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലൂടെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. ഇവയാണ് പലപ്പോഴും പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. നമ്മുടെ രോഗ പ്രതിരോധശേഷി കുറയ്ക്കുന്നതും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുമെല്ലാം കാരണം ഇത്തരം ഫ്രീ റാഡിക്കലുകളാണ്. കറിവേപ്പിലയ്ക്ക് ഇതെല്ലാം നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. ഇതിലൂടെ സെല്ലുലോസ് മൃദുവാകും. ഇതിന്റെ ഗുണം ശരീരത്തിന് ലഭിയ്ക്കും. ഇതു പോലെ ഇത് എണ്ണയിലും മറ്റും താളിയ്ക്കുമ്പോള്‍ ഇതിലെ ഗുണങ്ങള്‍ ഇവയിലേയ്ക്കിറങ്ങുന്നു. ഇതു വഴിയും ഇതു ലഭിയ്ക്കും. എന്നാല്‍ കൂടുതല്‍ നല്ലത് അരച്ചു കഴിയ്ക്കുന്നതാണ്. കറികളില്‍ ഇത് അരച്ചു ചേര്‍ത്ത് വേവിയ്ക്കുമ്പോഴാണ് കൂടുതല്‍ നല്ലത്.

​കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന് മികച്ചൊരു വഴിയാണ് വെറുംവയറ്റില്‍ കറിവേപ്പില കഴിയ്ക്കുന്നത്. ഇതിലെ കാംഫറോള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ കരളിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.ഇതില്‍ വൈറ്റമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാന്‍ ഏറെ ഗുണകരം. ഇവയ്ക്ക് ആന്റി ഇന്റഫ്‌ളമേറ്ററി ഗുണമുള്ളതാണ് .ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്. മുടിയുടെ വളര്‍ച്ചയ്ക്ക്, താരന്‍ പ്രശ്‌നത്തിന്, നരച്ച മുടിയ്ക്ക് എല്ലാം തന്നെ ഇത് ഏറെ നല്ലതാണ്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം

കറിവേപ്പില അരച്ചു വെറുംവയറ്റില്‍ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ തടയാനുള്ള നല്ലൊരു വഴിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കൊളസ്‌ട്രോള്‍ ഓക്‌സിഡേഷന്‍ തടയാന്‍ സാധിയ്ക്കും. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് രാവിലെ വെറുംവയറ്റില്‍ ഒരു ഉരുള കറിവേപ്പില കഴിയ്ക്കുന്നത്. ഇതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. അയേണ്‍ സമ്പുഷ്ടമായതിനാല്‍ രക്ത പ്രവാഹം നല്ലതു പോലെ നടക്കാനും ഇത് നല്ലതാണ്.

​കറിവേപ്പിലയില്‍

കറിവേപ്പിലയില്‍ സെല്ലുലോസ് എന്നൊരു വസ്തുവുണ്ട്. ഇത് ഏറെ കട്ടിയുളള ഒന്നാണ്. ഇതാണ് ഇതിന് പച്ചനിറം നല്‍കുന്നത്. മനുഷ്യശരീരത്തില്‍ ഇത് നേരിട്ടെത്തിയാല്‍ ഇത് ദഹിയ്ക്കാതെ പുറത്തു പോകും. അതായത് കറിവേപ്പിലയുടെ ഗുണം ശരീരത്തിന് ലഭിയ്ക്കില്ല. നാം വെറുതെ കറിവേപ്പില കഴിച്ചാലും സാലഡില്‍ ചേര്‍ത്തു കഴിച്ചാലും ഇതാണ് ഫലം. ഇതാണ് ഇത് അരച്ചു കഴിയ്ക്കാന്‍ പറയുന്നത്. ഇതിലൂടെ സെല്ലുലോസ് മൃദുവാകും. ഇതിന്റെ ഗുണം ശരീരത്തിന് ലഭിയ്ക്കും. ഇതു പോലെ ഇത് എണ്ണയിലും മറ്റും താളിയ്ക്കുമ്പോള്‍ ഇതിലെ ഗുണങ്ങള്‍ ഇവയിലേയ്ക്കിറങ്ങുന്നു. ഇതു വഴിയും ഇതു ലഭിയ്ക്കും. എന്നാല്‍ കൂടുതല്‍ നല്ലത് അരച്ചു കഴിയ്ക്കുന്നതാണ്. കറികളില്‍ ഇത് അരച്ചു ചേര്‍ത്ത് വേവിയ്ക്കുമ്പോഴാണ് കൂടുതല്‍ നല്ലത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button