Kerala

തലസ്ഥാനത്ത് പെട്രോൾ പമ്പിൽ 10 അം​ഗ സംഘത്തിന്റെ ആക്രമണം; 4 പേർക്ക് ​ഗുരുതര പരിക്ക്

Crime

തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമണം. അഞ്ച് ബൈക്കിലായി എത്തിയ 10 യുവാക്കൾ ആണ് അക്രമണം നടത്തിയത്. മൂന്ന് ബൈക്കിൽ 50 രൂപയ്ക്ക് വീതം 150 രൂപയ്ക്ക് പെട്രോൾ അടിക്കുകയും ഗൂഗിൾ പേ ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം ചെയ്യാതെ മടങ്ങാൻ ശ്രമിക്കവേ ജീവനക്കാർ കാശ് വന്നിട്ടില്ല എന്ന് പല തവണ ആവർത്തിച്ചു പറഞ്ഞു. തുടർന്ന് 5 ബൈക്കിൽ എത്തിയ 10 പേരും പെട്രോൾ പമ്പിലെ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. സാജു, അഭിഷേക്, രാകേഷ്, ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതികളിൽ ചിലർ നേരത്തേയും  ഇത്തരം പ്രശ്നങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. പമ്പ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഊരൂട്ടമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാറനല്ലൂർ സ്റ്റേഷനിൽ പരാതി നൽകി.

വയനാട്ടിൽ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി പോലീസ് വാഹനത്തിലിടിച്ചു; എസ്‌ഐക്കും ഡ്രൈവര്‍ക്കും പരിക്ക് 

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി പോലീസ് വാഹനത്തിലിടിച്ച് എസ്‌ഐക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഹൈവേ പട്രോളിങ് വാഹനത്തിലുണ്ടായിരുന്ന എസ്‌ഐ അജയ്കുമാര്‍, ഡ്രൈവര്‍ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന ഹൈവേ പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനത്തില്‍ മൈസൂര്‍ ഭാഗത്ത് നിന്ന് വാഴക്കുലയുമായ വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button