ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം പ്രത്യക്ഷ സമരത്തിലേയ്ക്ക്
CPM to direct agitation on Lakshadweep issue
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുതിയ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപ് ജനത നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സിപിഎം. കേന്ദ്രസര്‍ക്കാര്‍ നീക്കം ദ്വീപിൻ്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം തുടരുന്നതിനിടെയാണ് സിപിഎം പ്രക്ഷോഭം.
മെയ് 31ന് കൊച്ചിയിലെയും ബേപ്പൂരിലെയും ലക്ഷദ്വീപ് ഓഫീസുകള്‍ക്കു മുന്നിൽ പാര്‍ട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രതിഷേധം. കൂടാതെ എംപിമാരുടെ സംഘത്തെ ലക്ഷദ്വീപിലേയ്ക്ക് അയയ്ക്കാനും സിപിഎം തീരുമാനിച്ചു.
Also Read:
സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എംപിയുമായ എളമരം കരീം, ആലപ്പുഴ എംപി എഎം ആരിഫ്, രാജ്യസഭാംഗത്വം വി ശിവദാസൻ എന്നിവരെയാണ് പാര്‍ട്ടി ലക്ഷദ്വീപിലേയ്ക്ക് അയയ്ക്കുന്നതെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. എംപിമാരുടെ മൂന്നംഗ സംഘം ദ്വീപുകളിലെത്തി തദ്ദേശീയരിൽ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിയും.
Also Read:
അതേസമയം, കേന്ദ്രസര്‍ക്കാരിൻ്റെ വിവാദ നടപടികള്‍ക്കെതിരെ മുസ്ലീം ലീഗും പ്രതിഷേധം ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ വാണിജ്യകേന്ദ്രമാക്കാൻ ശ്രമിക്കുകയാണെന്നും ദ്വീപു ജനതയുടെ സ്വാതന്ത്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നുമാണ് ലീഗിൻ്റെ ആരോപണം. ലക്ഷദ്വീപിൽ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ പരിഷ്കാരങ്ങളും പിൻവലിക്കണമെന്ന് ലീഗ് നേതാവും പാര്‍ലമെൻ്റംഗവുമായ ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപിലേയ്ക്കുള്ള ചരക്കുനീക്കം മംഗലാപുരത്തേയ്ക്ക് മാറ്റുന്നതിൽ ഗൂഢലക്ഷ്യമുണ്ടെന്നും കാണിച്ച് അദ്ദേഹം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.