India

കൊവിഡ് ബാധിതർ 19 ലക്ഷവും പിന്നിട്ടു; 24 മണിക്കൂറിനിടെ 52,509 പുതിയ രോഗികൾ

Covid victims exceed 19 lakh; 52,509 new patients in 24 hours

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം 19,08,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 52,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

857 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണസംഖ്യ 39,785 ആയി ഉയർന്നു. രാജ്യത്തെ മരണനിരക്ക് 2,10 ശതമാനമാണ്. 12,82,215 പേർ രോഗമുക്തി നേടി. 5,86,244 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗമുക്തി നിരക്ക് 67.19 ശതമാനമാണ്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ 6,19,652 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. മഹരാഷ്രട്രയാണ് രോഗവ്യാപനത്തിൽ മുന്നിൽ. 4,50,196 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 2,63,222 പേർക്ക് വൈറസ് ബാധ കണ്ടെത്തി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button