India
ഇന്ത്യ മുഴുവന്‍ കൊവിഡ് വാക്സിന്‍ സൗജന്യം: കേന്ദ്ര ആരോഗ്യമന്ത്രി
Covid vaccine free all over India: Union Health Minister
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എല്ലായിടത്തും കൊവിഡ്-19 വാക്സിന്‍ സൗജന്യമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ മറുപടി. ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി മടങ്ങുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.